Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാങ്ക്...

ബാങ്ക് പ്രതിനിധിയെന്നുപറഞ്ഞ്​ തട്ടിപ്പ്; യുവാവിന് 6.9 ലക്ഷം നഷ്​ടപ്പെട്ടു

text_fields
bookmark_border
ബാങ്ക് പ്രതിനിധിയെന്നുപറഞ്ഞ്​ തട്ടിപ്പ്; യുവാവിന് 6.9 ലക്ഷം നഷ്​ടപ്പെട്ടു
cancel

മംഗളൂരു: ക്രെഡിറ്റ് കാർഡിലെ പണവും ക്രെഡിറ്റ് പരിധിയും വർധിപ്പിക്കാനെന്ന വ്യാജേന യുവാവി​െൻറ അക്കൗണ്ടിൽ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തതായി മംഗളൂരു സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനിൽ കേസ്. എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന യുവാവിന് ഒക്‌ടോബർ 29ന് എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഓഫിസിൽനിന്ന് വിളിക്കുന്നുവെന്നുപറഞ്ഞ് ഒരു സ്ത്രീയുടെ ​േകാൾവരുകയും തുടർന്ന് ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ പരിശോധിക്കാനാണ് വിളിച്ചതെന്നുപറഞ്ഞ് വിശദാംശങ്ങൾ ശേഖരിച്ചു.

ശേഷം യുവാവി​െൻറ ക്രെഡിറ്റ് കാർഡി​െൻറ പണവും ക്രെഡിറ്റ് പരിധിയും വർധിപ്പിക്കുമെന്ന് സ്ത്രീ ഉറപ്പുനൽകുകയും തുടർന്ന് ഒ.ടി.പി പറഞ്ഞുകൊടുക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ​േകാൾ യഥാർഥമാണെന്ന് വിശ്വസിച്ച് യുവാവ്, വിളിച്ച സ്ത്രീക്ക് ഒ.ടി.പി നമ്പർ കൈമാറുകയായിരുന്നു. ഉടൻ 99,274 രൂപ ഇയാളുടെ അക്കൗണ്ടിൽനിന്ന് നഷ്​ടപ്പെട്ടു.

അതിനുശേഷം ഘട്ടംഘട്ടമായി 6,94,918 രൂപ യുവാവി‍െൻറ അക്കൗണ്ടിൽ നിന്ന് നഷ്​ടപ്പെടുകയായിരുന്നു. മംഗളൂരു സൈബർ ക്രൈം പൊലീസ് കേസിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank fraud
News Summary - Fraudulently claiming to be a bank representative; The young man lost Rs 6.9 lakh
Next Story