Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2017 7:41 PM IST Updated On
date_range 17 Oct 2017 9:49 AM ISTഎ.ടി.എമ്മിൽ പണം പിൻവലിക്കുന്നതിന്‍റെ പരിധി മൂന്നാക്കി കുറക്കണമെന്ന് ബാങ്കുകൾ
text_fieldsbookmark_border
ന്യൂഡല്‍ഹി: എ.ടി.എമ്മില്‍നിന്ന് സൗജന്യമായി പണം പിന്‍വലിക്കുന്നതിന്റെ പ്രതിമാസ പരിധി മൂന്ന് തവണയാക്കി കുറക്കണമെന്ന് ബാങ്കുകൾ. ബജറ്റിനു മുമ്പായി ധനമന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബാങ്കുകള്‍ ഈ നിർദേശം മുന്നോട്ടുവെച്ചത്. പ്രതിമാസം നിലവില്‍ അഞ്ച് എ.ടി.എം ഇടപാടുകളാണ് സൗജന്യമായുള്ളത്. അഞ്ചിൽ കൂടുതല്‍ തവണ പണം പിന്‍വലിച്ചാല്‍ ഓരോതവണയും 20 രൂപയും സര്‍വീസ് ടാക്‌സും നല്‍കണം.
ഇപ്പോൾ മെട്രോ നഗരങ്ങളിൽ മൂന്ന് ഇടപാടുകൾ മാത്രമേ സൗജന്യമായി നൽകുന്നുള്ളൂ. ഈ മാതൃകയിൽ ഗ്രാമങ്ങളിലും മൂന്ന് സൗജന്യ ഇടപാടുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്നാണ് ബാങ്ക് അധികൃതര്‍ മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story