Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബിൽ നാളെമുതൽ...

പഞ്ചാബിൽ നാളെമുതൽ സ്ത്രീകൾക്ക്​ ബസിൽ സൗജന്യയാത്ര

text_fields
bookmark_border
Punjab Bus
cancel

ചണ്ഡിഗഡ്​: ഏപ്രിൽ ഒന്നുമുതൽ പഞ്ചാബിൽ സ്​ത്രീകൾക്ക്​ എല്ലാ സർക്കാർ ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം. പദ്ധതിക്ക്​ ബുധനാഴ്ച സംസ്​ഥാന മന്ത്രിസഭ അംഗീകാരം നൽകി. സ്​ത്രീകൾക്ക്​ ബസിൽ സൗജന്യയാത്ര അനുവദിക്കുമെന്ന്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​ ഈ മാസാദ്യമാണ്​ പ്രഖ്യാപിച്ചത്​.

സംസ്​ഥാനത്തെ സ്​ത്രീകളെയും പെൺകുട്ടികളെയും ശാക്​തീകരിക്കുന്നതിന്‍റെ ഭാഗമായി വനിതകൾക്ക്​ സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കുമെന്ന്​ മാർച്ച്​ അഞ്ചിനാണ്​ മുഖ്യമന്ത്രി അമരീന്ദർ സിങ് വിധാൻ സഭയിൽ പ്രഖ്യാപിച്ചത്​. സംസ്​ഥാനത്തെ 1.31 കോടി വനിതകൾക്ക്​ ഇതിന്‍റെ ആനുകൂല്യം ലഭിക്കും.

2011ലെ സെൻസസ്​ സംസ്​ഥാനത്തെ 2.77 കോടി ജനസംഖ്യയിൽ പുരുഷന്മാർ 1.46 കോടിയും വനിതകൾ 1.31​ കോടിയുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PunjabCaptain Amarinder SinghFree bus travel
News Summary - Free bus travel for women in Punjab from April 1
Next Story