'കൂട്ടിലടച്ച കിളിയെ മോചിപ്പിക്കൂ'- സി.ബി.ഐയെ സ്വതന്ത്ര ഏജൻസിയാക്കണമെന്ന് മദ്രാസ് ഹൈക്കോടതി
text_fieldsചെന്നൈ: പാർലമെന്‍റിനു മുമ്പിൽ മാത്രം റിപ്പോർട്ട് ചെയ്യുന്ന സ്വതന്ത്ര ഏജൻസിയായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെ (സി.ബി.ഐ) മാറ്റണമെന്ന് മദ്രാസ് ഹൈക്കോടതി. ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സർക്കാറിന്‍റെ കൈയിലെ പാവയായി മാറിയെന്ന് വ്യാപക വിമർശനം നിലനിൽക്കുന്നതിനിടെയാണ് കടുത്ത ഭാഷയിൽ വിമർശനവുമായി കോടതി എത്തിയത്. ''പാർലമെന്‍റിനു മുമ്പാകെ മാത്രം റിപ്പോർട്ട് ചെയ്യേണ്ട കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറലിന് സമാനമായി സി.ബി.ഐക്കും സ്വയംഭരണം നൽകണം''- കോടതി ആവശ്യപ്പെട്ടു. നിലവിലെ സംവിധാനത്തെ ഉടച്ചുവാർക്കാൻ അനിവാര്യമെന്നു കണ്ട് 12 ഇന നിർദേശങ്ങൾ മുേമ്പാട്ടുവെച്ച കോടതി 'ഇൗ ഉത്തരവ് കൂട്ടിലടചച തത്തയെ (സി.ബി.ഐയെ) മോചിപ്പിക്കാനുള്ള ശ്രമമാണെന്നും' കൂട്ടിച്ചേർത്തു. 2013ൽ സുപ്രീം കോടതിയാണ് സി.ബി.ഐയെ കൂട്ടിലടച്ച തത്തയെന്ന് വിശേഷിപ്പിച്ചിരുന്നത്. അന്നുപക്ഷേ, ബി.ജെ.പി പ്രതിപക്ഷത്തായിരുന്നു. കോൺഗ്രസ് ഏജൻസിയെ ഭരിക്കുന്നുവെന്നായിരുന്നു വിമർശനം.
അടുത്തിടെയായി പ്രതിപക്ഷത്ത് മമത ബാനർജി ഉൾപെടെ നിരവധി നേതാക്കൾക്കെതിരെയാണ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്.
1941ൽ സ്ഥാപിച്ച ഏജൻസി നിലവിൽ പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലെ പഴ്സണൽ വകുപ്പിനു മുമ്പാകെയാണ് റിപ്പോർട്ട് ചെയ്യേണ്ടത്. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ്, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ മൂന്നംഗ പാനലാണ് തെരഞ്ഞെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.