അടുത്ത വർഷം മാർച്ചോടെ സൗജന്യ കോവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന് യു.പി ആരോഗ്യമന്ത്രി
text_fieldsലഖ്നോ: യു.പിയിലെ ഏല്ലാ ജനങ്ങൾക്കും സൗജന്യ കോവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ്. 2021 മാർച്ചിൽ വാക്സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ലഖ്നോവിൽ സ്വകാര്യ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് വാക്സിൻ വിതരണത്തിനുള്ള നടപടികൾ പൂർത്തിയാകുന്നു. കോവിഡ് പ്രതിസന്ധിയിൽ നല്ലൊരു ടീമെന്ന നിലയിലാണ് പ്രവർത്തിച്ചത്. അതിന് ഫലമുണ്ടാവുകയും ചെയ്തു. സംസ്ഥാനത്ത് പി.പി.പി മോഡലിൽ ആശുപത്രികൾ നിർമിക്കുമെന്നും അർബുദ ചികിൽസക്ക് കൂടുതൽ സൗകര്യമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഹാർ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വാഗ്ദാനമായിരുന്നു സൗജന്യ കോവിഡ് വാക്സിൻ. എന്നാൽ, ഇതിനെതിരെ വലിയ പ്രതിഷേധവും ഉയർന്നിരുന്നു. തുടർന്ന് വിവിധ സംസ്ഥാനങ്ങൾ കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് അറിയിച്ച് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.