കോവിഡ് വാക്സിൻ സൗജന്യം മുൻഗണന പട്ടികയിലെ മൂന്നു കോടി പേർക്ക് -ഹർഷ വർധൻ
text_fieldsകോവിഡ് വാക്സിൻ സൗജന്യം മുൻഗണന പട്ടികയിലെ മൂന്നു കോടി പേർക്ക് -ഹർഷവർധൻ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ സൗജന്യമായി നൽകുന്നത് ആദ്യഘട്ടത്തിലെ മുൻഗണന പട്ടികയിലെ മൂന്നു കോടി പേർക്ക് മാത്രമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ. രാജ്യത്തുടനീളം വാക്സിൻ സൗജന്യമായിരിക്കുമെന്നാണ് നേരത്തെ മന്ത്രി പ്രഖ്യാപിച്ചിരുന്നത്. ഇതിനുപിന്നാലെയാണ് വ്യക്തത വരുത്തി മന്ത്രി രംഗത്തുവന്നത്.
ഒരു കോടി ആരോഗ്യപ്രവർത്തകർക്കും രണ്ടു കോടി ഫ്രണ്ട് ലൈൻ പ്രവർത്തകർക്കുമാണ് വാക്സിൻ സൗജന്യം. മുൻഗണന പട്ടികയിലുള്ള മറ്റു 27 കോടി പേർക്ക് എങ്ങനെ നൽകണമെന്ന് ജൂലൈയിൽ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
കോവിഡ് വാക്സിൻ സംബന്ധിച്ച കിംവദന്തികൾക്ക് ജനം ചെവി കൊടുക്കരുതെന്ന് രാവിലെ മന്ത്രി പറഞ്ഞിരുന്നു.
അതേസമയം, സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാക്സിൻ വിതരണത്തിന് മുന്നോടിയായി ട്രയൽ റൺ നടന്നു. കുത്തിവെപ്പ് ഒഴികെ മുഴുവൻ നടപടിക്രമങ്ങളും ട്രയൽ റണ്ണിൻരെ ഭാഗമായി നടത്തി.
വാക്സിൻ വിതരണത്തിന് കേരളം സജ്ജം -കെ.കെ ശൈലജ
കോവിഡ് വാക്സിൻെറ ചിട്ടയായ വിതരണത്തിന് കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ട്രയൽ റണ്ണിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 3,13,000 ആരോഗ്യപ്രവർത്തകരാണ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.