Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർവകലാശാലകളിൽ അഭിപ്രായ...

സർവകലാശാലകളിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്​ ഭീഷണി –മൻമോഹൻ

text_fields
bookmark_border
സർവകലാശാലകളിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്​ ഭീഷണി –മൻമോഹൻ
cancel

കൊൽക്കത്ത: രാജ്യത്തെ സർവകലാശാലകളിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വതന്ത്രചിന്തക്കും വെല്ലുവിളി നേരിടുകയാണെന്ന്​ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്​. വിയോജിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള അവസരം അടിച്ചമർത്തുന്നത്​ ജനാധിപത്യ വിരുദ്ധമാണ്​. ഹൈദരാബാദ്​ സർവകലാശാലയിലും ജെ.എൻ.യുവി​ലും അടുത്തിടെ വിദ്യാർഥികളുടെ അഭിപ്രായ സ്വാതന്ത്ര്യ​ത്തിനുമേൽ  കൈകടത്താൻ  നടന്ന ​ശ്രമങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിലെ പ്രസിഡൻസി സർവകലാശാലയിൽ സംസാരിക്കുകയായിരുന്നു മൻമോഹൻ സിങ്​.

സർവകലാശാലകളിൽ നടക്കുന്ന പഠനങ്ങൾ  നിലനിൽക്കുന്ന ബൗധിക– സാമൂഹിക പാരമ്പര്യങ്ങൾക്ക്​ എതിരാണെങ്കിൽ പോലും അത്​ തുടരാനുള്ള സ്വാതന്ത്ര്യം നൽകണമെന്നാണ്​ താൻ വിശ്വസിക്കുന്നതെന്ന്​ മൻമോഹൻ സിങ്​ പറഞ്ഞു. ഇൗ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന്​ വേണ്ടി ഉൗർജസ്വലമായി കർമനിരതരാവണം.  നിർഭാഗ്യവശാൽ നിലവിൽ രാജ്യത്തെ സർവകലാശാലകളിൽ സ്വതന്ത്ര ചിന്തയും അഭിപ്രായ സ്വാതന്ത്ര്യവും ഭീഷണി നേരിടുകയാണ്​. സർവകലാശാലകളിലും അക്കാദമിക സ്ഥാപനങ്ങളിലും രാഷ്​ട്രീയ നിയമനം നടത്തുന്നത്​ ദീർഘ വീക്ഷണമില്ലാത്തതുകൊണ്ടാണ്​.

സമാധാനപരമായ വിയോജിപ്പുകൾ പോലും അടിച്ചമർത്താനുള്ള ശ്രമങ്ങൾ പഠനത്തിന്​ ദ്രോഹവും ജനാധിപത്യ വിരുദ്ധവുമാണ്​. സർവകലാശാലകളു​െട സ്വയംഭരണം സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മൻമോഹൻ സിങ്​ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUfreedom of expressionhcuuniversitiesmanmohan sigh
News Summary - Free expression in varsities under threat: Manmohan Singh
Next Story