ഇന്ത്യൻ സൈനികനെ വിട്ടുകിട്ടാൻ എല്ലാ ശ്രമങ്ങളും നടത്തും -രാജ്നാഥ് സിങ്
text_fieldsന്യൂഡൽഹി: നിയന്ത്രണരേഖ മറികടന്നതിനെ തുടർന്ന് പാക് സൈന്യത്തിന്‍റെ പിടിയിലായ ഇന്ത്യൻ സൈനികനെ വിട്ടുകിട്ടാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. രാഷ്ട്രീയ റൈഫിൾസിലെ 22കാരനായ ചന്ദു ബാബുലാല്‍ ചൗഹാനെ പാകിസ്താൻ ബന്ദിയാക്കി എന്നാണ് ലഭിച്ച വിവരമെന്നും രാജ്നാഥ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യൻ സേന പാക് അധീന കശ്മീരിലെ തീവ്രാവാദ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ മിന്നലാക്രമണത്തിന് ശേഷമാണ് ചന്ദു ബാബുലാല്‍ ചൗഹാൻ പിടിയിലാണെന്ന വിവരം പുറത്തുവന്നത്. എന്നാൽ, മിന്നലാക്രമണത്തിൽ പങ്കെടുത്ത പ്രത്യേക സംഘത്തിൽ ചന്ദു ബാബുലാല്‍ അംഗമായിരുന്നില്ല. നിയന്ത്രണരേഖയിൽ പട്രോളിങ് നടത്തുന്നതിനിടെ അബദ്ധത്തിലാണ് സൈനികൻ പാക് മേഖലയിൽ പ്രവേശിച്ചത്.
സാധാരണ അബദ്ധവശാൽ ഇന്ത്യയുടെയും പാകിസ്താന്‍റെയും സൈനികരോ സിവിലിയന്മാരോ നിയന്ത്രരേഖ മറികടക്കാറുണ്ട്. ഇത്തരത്തിൽ പിടിയിലാകുന്നവരെ പരസ്പരം കൈമാറുകയാണ് ഇരുരാജ്യങ്ങളും ചെയ്യാറുള്ളത്. ചന്ദു ബാബുലാല്‍ ചൗഹാനെ വിട്ടു കിട്ടുന്നതിനായി ഡറയക്ടർ ജനറൽ ഒാഫ് മിലിട്ടറി ഒാപ്പറേഷൻ രൺബീർ സിങ് പാക് ഡറയക്ടർ ജനറൽ ഒാഫ് മിലിട്ടറി ഒാപ്പറേഷനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.