Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക്​അധീന ...

പാക്​അധീന  കശ്​മീരികൾക്ക്​ സ്വാത​ന്ത്ര്യം അനുവദിക്കണമെന്ന്​ ഇന്ത്യ

text_fields
bookmark_border
പാക്​അധീന  കശ്​മീരികൾക്ക്​ സ്വാത​ന്ത്ര്യം അനുവദിക്കണമെന്ന്​ ഇന്ത്യ
cancel

ജ​നീ​വ (സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്): പാ​ക്​​അ​ധീ​ന ക​ശ്​​മീ​രി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​വ​ർ​ക്കു​മേ​ലു​ള്ള പീ​ഡ​ന​വും കൊ​ല​പാ​ത​ക​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ പാ​കി​സ്​​താ​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ മൂ​ന്നാ​മ​ത്​ ആ​ഗോ​ള ആ​നു​കാ​ലി​ക അ​വ​ലോ​ക​ന (യു.​പി.​ആ​ർ) യോ​ഗ​ത്തി​ലാ​ണി​ത്. ഹി​ന്ദു, സി​ഖ്, ക്രി​സ്​​ത്യ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ നി​ർ​ബ​ന്ധി​ച്ച്​ മ​തം​മാ​റ്റു​ന്ന​തും വി​വാ​ഹം ക​ഴി​ക്കു​ന്ന​തും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഇ​ത്ത​രം കേ​സു​ക​ളി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. ദൈ​വ​നി​ന്ദ​നി​യ​മ​ത്തി​​െൻറ ദു​രു​പ​യോ​ഗം ത​ട​യു​ക, രാ​ഷ്​​ട്രീ​യ​വി​മ​ത​രെ അ​മ​ർ​ച്ച​ചെ​യ്യ​ൽ അ​വ​സാ​നി​പ്പി​ക്കു​ക, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രു​ടെ​യും വി​ക​ലാം​ഗ​രു​ടെ​യും വ​ധ​ശി​ക്ഷ നി​ർ​ത്ത​ലാ​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും ഇ​ന്ത്യ മു​ന്നോ​ട്ടു​വെ​ച്ചു.

2006ലാ​ണ്​ ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ യു.​പി.​ആ​ർ ആ​വി​ഷ്​​ക​രി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച്​ ഒാ​രോ അം​ഗ​രാ​ഷ്​​ട്ര​ങ്ങ​ളു​ടെ​യും മ​നു​ഷ്യാ​വ​കാ​ശ നി​ല​വാ​രം നി​ശ്ചി​ത കാ​ല​യ​ള​വി​ൽ അ​വ​ലോ​ക​നം ചെ​യ്യും. 2012ലെ ​അ​വ​ലോ​ക​ന​ത്തി​ൽ 167 നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ വ​ന്ന​ത്. ഇ​തി​ൽ പാ​കി​സ്​​താ​ൻ 126 എ​ണ്ണം സ്വീ​ക​രി​ക്കു​ക​യും 34 എ​ണ്ണം ത​ള്ളു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unpokmalayalam newsIndia statement
News Summary - Free people of PoK now: India’s stern ‘recommendation’ to Pakistan
Next Story