സൗജന്യ റേഷന് പ്രയോജനപ്പെടുത്തുന്നത് അധിക ധാന്യശേഖരം
text_fieldsന്യൂഡൽഹി: ഇന്ത്യ ചൈന അതിർത്തി സംഘർഷത്തിനും കോവിഡ്കാല ദുരിതത്തിനുമിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുേമ്പാൾ കാതുകൂർപ്പിച്ചവർക്ക് മുന്നിൽ ഇക്കുറി വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. ചൈനയെ കുറിച്ച് പ്രധാനമന്ത്രി പരാമർശം നടത്തിയതേയില്ല.
നവംബർവരെ സൗജന്യ റേഷൻ നൽകാനുള്ള പ്രധാന പ്രഖ്യാപനത്തിൽ നിഴലിച്ചത് പ്രധാനമായും രണ്ടുകാര്യം. ബിഹാറിലും പശ്ചിമ ബംഗാളിലും നിയമസഭ തെരഞ്ഞെടുപ്പു വരാൻ പോകുന്നതാണ് പ്രഖ്യാപനത്തിലെ രാഷ്്ട്രീയം. രണ്ടു സംസ്ഥാനങ്ങളിലുമാണ് സൗജന്യ റേഷെൻറ ഗുണഫലം ഏറ്റവുമേറെ ലഭ്യമാകുന്ന അന്തർസംസ്ഥാന തൊഴിലാളികൾ കൂടുതലുള്ളത്.
കർഷകരുടെ അധ്വാനം കൊണ്ട് രാജ്യത്തിെൻറ ധാന്യ അറകൾ നിറഞ്ഞത് സൗജന്യ പ്രഖ്യാപനം എളുപ്പമാക്കി. ജൂൺ ഒന്നു വരെയുള്ള കണക്കു പ്രകാരം രാജ്യത്ത് 97 ദശലക്ഷം ടണ്ണിെൻറ ഭക്ഷ്യധാന്യ ശേഖരം അധികമായുണ്ട്. പുതിയ വിളവെടുപ്പു കാലത്തേത് സംഭരിക്കാൻ വേണ്ടത്ര സ്ഥലമില്ല.
പ്രധാനമന്ത്രിയുടെ ദരിദ്രക്ഷേമ ഭക്ഷ്യപദ്ധതിക്ക് പ്രതിമാസം വേണ്ടത് നാലു ദശലക്ഷം ടൺ ധാന്യമാണ്. നവംബർവരെ അടുത്ത അഞ്ചു മാസത്തേക്ക് വേണ്ടത് 20 ദശലക്ഷം ടൺ. ഭക്ഷ്യസുരക്ഷ പദ്ധതികൂടി കണക്കിലെടുത്താലും അഞ്ചു മാസത്തേക്ക് 40 ദശലക്ഷം ടൺ മതിയാവും. ആരും പട്ടിണി കിടക്കരുതെന്ന് ഉറപ്പുവരുത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മോദി പറഞ്ഞു.
നവംബർവരെയുള്ള കാലത്തെ നിരവധി ആഘോഷ വേളകൾ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ സൗജന്യ റേഷൻ പ്രഖ്യാപനം. ദീപാവലി, ഛാത്ത് ഉത്സവങ്ങളാണ് പ്രധാനമായും പരാമർശിച്ചത്. മറ്റു സമുദായങ്ങളുടെ പെരുന്നാൾ ആഘോഷങ്ങൾ പരാമർശിച്ചില്ല. കോവിഡ് കാലത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ പ്രസംഗമായിരുന്നു മോദിയുടേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.