രാജിവെച്ച് മറ്റു പാർട്ടികളിൽ ചേരാം; പ്രവർത്തകരോട് രജിനി മക്കൾ മൺട്രം
text_fieldsചെന്നൈ: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന സൂപ്പർ സ്റ്റാർ രജിനികാന്തിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ, പ്രവർത്തകർക്ക് രാജിവെച്ച് മറ്റു പാർട്ടികളിൽ ചേരാൻ സ്വാതന്ത്ര്യമുണ്ടെന്ന് രജിനി മക്കൾ മൺട്രം. ചില അംഗങ്ങൾ രാജിെവച്ച് ഡി.എം.കെയിൽ ചേർന്നതിന് പിന്നാലെയാണ് സംഘടനയുടെ പ്രതികരണം.
മറ്റു പാർട്ടികളിൽ ചേർന്നാലും തങ്ങൾ രജിനി ആരാധകരാണെന്ന കാര്യം മറക്കരുതെന്ന് സംഘടന പ്രവർത്തകരെ അറിയിച്ചു.
ഇതോടെ രജിനികാന്ത് പ്രത്യക്ഷമായോ പരോക്ഷമായോ ബി.ജെ.പിയെ പിന്തുണച്ചേക്കാമെന്ന വാദവും നിലച്ചതായാണ് വിലയിരുത്തൽ. സ്വന്തം പാർട്ടി പ്രഖ്യാപനം വേണ്ടെന്നുവെച്ചതോടെ രജിനി പാർട്ടിയെ പിന്തുണക്കുമെന്നായിരുന്നു ബി.ജെ.പിയുടെ നിഗമനം.
2020 ഡിസംബറിൽ പാർട്ടി പ്രഖ്യപനമുണ്ടാകുമെന്ന് രജിനികാന്ത് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ പാർട്ടി രൂപീകരണത്തിന് ഇല്ലെന്ന് 70കാരനായ രജിനി വ്യക്തമാക്കുകയായിരുന്നു. കഴിഞ്ഞമാസം രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന് രജിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നായിരുന്നു പാർട്ടി രൂപീകരണത്തിൽനിന്നുള്ള പിൻമാറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.