Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2021 8:39 AM IST Updated On
date_range 26 March 2021 8:39 AM ISTജയിപ്പിച്ചാൽ രാമക്ഷേത്രത്തിലേക്ക് സൗജന്യ യാത്ര: തെരഞ്ഞെടുപ്പ് കമീഷനോട് മാപ്പ് പറഞ്ഞ് ബി.ജെ.പി സ്ഥാനാർഥി
text_fieldsbookmark_border
കൊൽക്കത്ത: തെരഞ്ഞെടുക്കപ്പെട്ടാൽ വോട്ടർമാർക്ക് അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്ത പണ്ടാബേശ്വർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി ജിതേന്ദ്ര തിവാരിക്ക് തെരഞ്ഞെടുപ്പ് കമീഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. രണ്ടു സ്ഥലങ്ങളിലായി നടത്തിയ പ്രസംഗത്തിലായിരുന്നു തിവാരിയുടെ ഓഫർ.
തുടർന്ന് തൃണമൂൽ കോൺഗ്രസ് കമീഷന് പരാതി നൽകി. ഇത്തരം പരാമർശങ്ങൾ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് അറിയില്ലായിരുന്നുവെന്നും ക്ഷമ ചോദിക്കുന്നുവെന്നും തിവാരി കമീഷനുള്ള മറുപടിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story