തമിഴ്നാട്ടിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് എടപ്പാടി പളനിസ്വാമി
text_fieldsചെന്നൈ: കോവിഡ് വാക്സിൻ ലഭ്യമായാൽ തമിഴ്നാട്ടിലും അത് സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ബിഹാറിന് പിന്നാലെ തമിഴ്നാടും ഈ പ്രഖ്യാപനം നടത്തുകയാണ്. കോവിഡ് വാക്സിൻ ലഭ്യമായാൽ അത് സൗജന്യമായി നൽകും. തമിഴ്നാട്ടിൽ അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എടപ്പാടിയുടെ പ്രസ്താവന.
ബി.ജെ.പി അധികാരത്തിലെത്തിയാൽ ബിഹാറിലെ ജനങ്ങൾക്കെല്ലാം സൗജന്യമായി കോവിഡ് വാക്സിൻ നൽകുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലാണ് ബി.ജെ.പി വാഗ്ദാനം ചെയ്തത്. കോവിഡ് -19 വാക്സിൻ വൻ തോതിൽ ലഭ്യമായി തുടങ്ങിയാൽ എല്ലാവർക്കും സൗജന്യമായി നൽകുമെന്നാണ് പ്രകടനപത്രിക പുറത്തിറക്കി കൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വിമർശനങ്ങൾ രൂക്ഷമായതോടെ മറുപടിയുമായി ബി.ജെ.പിയുടെ ഐ.ടി സെൽ അംഗം അമിത് മാൽവിയ രംഗത്തെത്തി. ബി.ജെ.പിയുടെ പ്രകടനപത്രികയിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന വാഗ്ദാനമുണ്ട്. എല്ലാ പദ്ധതികളെയും പോലെ കേന്ദ്രം മിതമായ നിരക്കിൽ സംസ്ഥാനങ്ങൾക്ക് വാക്സിനുകൾ നൽകും. അത് സൗജന്യമായി നൽകണോ വേണ്ടയോ എന്നത് സംസ്ഥാന സർക്കാരുകൾ തീരുമാനിക്കാവുന്നതാണ്. സംസ്ഥാനത്തെ ആരോഗ്യത്തിന് പ്രാധാന്യമെന്ന് കരുതുന്നതിനാൽ ബിഹാർ ബി.ജെ.പി അത് സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു- അമിത് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.