Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഭിപ്രായ സ്വാതന്ത്ര്യം...

അഭിപ്രായ സ്വാതന്ത്ര്യം സമ്പൂർണ്ണ അവകാശമല്ലെന്ന്​ ബോംബെ ഹൈകോടതി

text_fields
bookmark_border
അഭിപ്രായ സ്വാതന്ത്ര്യം സമ്പൂർണ്ണ അവകാശമല്ലെന്ന്​ ബോംബെ ഹൈകോടതി
cancel

മുംബൈ: ഭരണഘടനയിലെ ആർട്ടിക്കൾ 19 പ്രകാരം അനുവദിച്ചിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യം സമ്പൂർണ അവകാശമല്ലെന്ന്​ ബോംബെ ഹൈകോടതി. പാൽഘർ പൊലീസ്​ സ്​റ്റേഷനിൽ രജിസ്​റ്റർ ചെയ്​ത കേസിൽ അറസ്​റ്റിൽ നിന്ന്​ സംരക്ഷണം തേടി യുവതി നൽകിയ ഹരജി പരിഗണിക്കു​േമ്പാഴാണ്​ കോടതിയുടെ പരാമർശം.

മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെക്കെതിരെ ട്വിറ്ററിലൂടെ പരാമർശം നടത്തിയ യുവതിക്കെതിരെ പാൽഘർ പൊലീസ്​ കേസെടുത്തിരുന്നു. തുടർന്ന്​ അറസ്​റ്റിൽ നിന്ന്​ സംരക്ഷണമാവശ്യപ്പെട്ട്​ യുവതി കോടതിയെ സമീപിച്ചു. എന്നാൽ, അറസ്​റ്റിൽ നിന്ന്​ സംരക്ഷണം നൽകാൻ വിസമ്മതിച്ച കോടതി അഭിപ്രായ സ്വാതന്ത്ര്യം സമ്പൂർണ്ണ അവകാശമല്ലെന്നും നിരീക്ഷിച്ചു.

ജസ്​റ്റിസുമാരായ എസ്​.എസ്​ ഷിൻഡെ, എം.എസ്​ കാർനിക്​ എന്നിവരടങ്ങുന്ന ബെഞ്ചി​േൻറതാണ്​ പരാമർശം. യുവതിയെ രണ്ടാഴ്​ചത്തേക്ക്​ അറസ്​റ്റ്​ ചെയ്യില്ലെന്ന്​ സർക്കാർ വാക്കാൽ കോടതിയിൽ ഉറപ്പ്​ നൽകി. പൊലീസിൻെറ ചോദ്യം ചെയ്യലിന്​ യുവതി ആവശ്യപ്പെടു​േമ്പാൾ ഹാജരാവണമെന്നും സർക്കാർ നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bombay high courtFreedom Of Speech And Expression
News Summary - Freedom Of Speech And Expression Not An Absolute Right: Bombay High Court
Next Story