പാർലമെന്‍റിനകത്തും പുറത്തും അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് മല്ലികാർജുൻ ഖാർഗെ
text_fieldsറാഞ്ചി: രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സംസാരിക്കാൻ ധൈര്യപ്പെടുന്നവരെ ജയിലിലടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഝാർഖണ്ഡിലെ സാഹെബ്ഗഞ്ച് ജില്ലയിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഖാർഗെ.
'പാർലമെന്‍റിന് അകത്തും പുറത്തും അഭിപ്രായ സ്വാതന്ത്ര്യമില്ല. സംസാരിക്കാൻ ധൈര്യപ്പെടുന്നവരെ ജയിലിലടക്കുകയാണ്' ഖാർഗെ പറഞ്ഞു. പാർലമെന്‍റിലെ തന്‍റെ പ്രസംഗത്തിന്‍റെ ചില ഭാഗങ്ങൾ നീക്കം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പണപ്പെരുപ്പം തടയുമെന്ന് പറഞ്ഞാണ് ബി.ജെ.പി അധികാരത്തിലെത്തിയതെന്നും എന്നാൽ ഭരിക്കാൻ തുടങ്ങിയതുമുതൽ രാജ്യത്ത് ദാരിദ്ര്യവും അവശ്യവസ്തുക്കളുടെ വിലയും കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസാണ് രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയതെന്നും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.