രാജസ്ഥാനിൽ പെട്രോൾ ലിറ്ററിന് 112, ഡീസലും സെഞ്ച്വറി തൊട്ടു; തകിടം മറിഞ്ഞ് ചരക്കു ഗതാഗത മേഖല
text_fieldsന്യൂഡൽഹി: രാജ്യത്ത് കുതിച്ചുയർന്ന ഇന്ധനവിലയിൽ തകിടം മറിഞ്ഞ് ചരക്കുഗതാഗത മേഖല. ലോക്ഡൗണിനെ തുടർന്നുണ്ടായ നഷ്ടത്തിൽനിന്ന് കരകയറാൻ പാടുപെടുന്നതിനിടെയാണ് പെട്രോൾ -ഡീസൽ വില വർധനയിലെ ഇരട്ട പ്രഹരം.
തുടർച്ചയായ ഇന്ധനവില വർധനയിലൂടെ ചരക്കുഗതാഗത കേന്ദ്രസർക്കാർ മേഖലയെ കൊല്ലുകയാണ്. വരുമാനത്തിെൻറ 60 ശതമാനവും ഇന്ധനത്തിനായി ചെലവഴിക്കേണ്ടിവരുന്നു. ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് തമിഴ്നാട്ടിലെ ലോറി ഉടമകളുടെ പ്രതികരണം.
മാർച്ച് 2020 മുതൽ ജൂലൈ ഒന്നുവരെ 28 തവണ ഡീസൽ വില വർധിപ്പിച്ചു. ചരക്കുകൂലി അതേപടി തുടരുകയും ചെയ്യുന്നു. ഒരു ഉപഭോക്താവും കൂടുതൽ പണം നൽകാൻ തയാറാകുന്നില്ല. ഇതിനെ തുടർന്ന് വായ്പ തിരിച്ചടക്കുന്നതിനായി നിരവധി ലോറി ഉടമകൾ ബിസിനസ് വിടുകയും ലോറികൾ വിൽക്കുകയും ചെയ്തു -തമിഴ്നാട് ലോറി ഒാണേർസ് ഫെഡറേഷൻ സെക്രട്ടറി ആർ. വാങ്ക്ലി പറയുന്നു.
ലോറി മേഖലയെ ആശ്രയിച്ചാണ് മെക്കാനിക് ഷോപ്പുകൾ, പെയിൻറിങ്, മരത്തടി വ്യവസായം, ഒാേട്ടാമൊബൈൽ ഷോപ്പുകൾ, ടയർ മേഖല, തുടങ്ങിയ അനുബന്ധ വ്യവസായങ്ങളും. പെട്രോൾ -ഡീസൽ വിലവർധനവ് ഇൗ മേഖലകളെയും പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്.
ഇന്ധനവിലയെ ആശ്രയിച്ചാണ് ചരക്കുഗതാഗത മേഖല. മോദി സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പ് ഡീസൽ വില കുത്തനെ കുറക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അത് പാലിക്കുന്നതിൽ പരാജയപ്പെട്ടു. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ ക്രൂഡ് ഒായിൽ വില 120 യു.എസ് ഡോളറായിരുന്നു. ഡീസൽ വില ലിറ്ററിന് 60 രൂപയും. എട്ടായിരുന്നു കേന്ദ്രത്തിന് നികുതിയിനത്തിൽ നൽകിയത്. എന്നാൽ ഇപ്പോൾ ക്രൂഡ് ഒായിലിന് 70 യു.എസ് ഡോളറാണ് വില. രാജ്യത്തെ ഡീസൽ വിലയാകെട്ട 100 കടക്കുകയും ചെയ്തു. നിലവിൽ 33 ആണ് കേന്ദ്രത്തിെൻറ നികുതി, സംസ്ഥാനങ്ങളുടേത് 21ഉം. കഴിഞ്ഞമാസം മാത്രം എണ്ണക്കമ്പനികൾ ഡീസൽ ലിറ്ററിന് 4.15 രൂപ വർധിപ്പിച്ചു -തമിഴ്നാട് ലോറി ഒാണേർസ് ഫെഡറേഷൻ പ്രസിഡൻറ് സെല്ല രാമസാമി പറയുന്നു.
രാജ്യത്ത് മിക്കയിടങ്ങളിലും പെട്രോൾ വില ലിറ്ററിന് നൂറുരൂപ കടന്നിരുന്നു. രാജസ്ഥാനിലെ ഗംഗാനഗറിൽ 112 രൂപയാണ് ഒരു ലിറ്റർ പെട്രോളിെൻറ വില. മെട്രോ നഗരങ്ങളായ ചെന്നൈ, കൊൽക്കത്ത, ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ ഉൾപ്പെടെ പെട്രോൾ വില 100 കടന്നിരുന്നു. പെട്രോൾ വിലക്ക് തൊട്ടുപിന്നാലെ ഡീസൽ വിലയും ചിലയിടങ്ങളിൽ സെഞ്ച്വറി അടിച്ചു. രാജസ്ഥാനിലെ ഗംഗാനഗറിൽ ഒരു ലിറ്റർ പെട്രോളിന് 102.87 രൂപയാണ് വില. മധ്യപ്രദേശിൽ ഡീസൽ വില ഞായറാഴ്ച 100 തൊട്ടിരുന്നു. ഒഡീഷയിലും ഡീസൽ വില നൂറുകടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.