മകളെ പീഡിപ്പിച്ചെന്ന കേസിൽ ഫ്രഞ്ച് നയതന്ത്ര പ്രതിനിധിയെ വെറുതെവിട്ടു
text_fieldsബംഗളൂരു: മകളെ പീഡിപ്പിച്ചെന്ന കേസിൽ ഫ്രഞ്ച് നയതന്ത്ര പ്രതിനിധിയെ ബംഗളൂരു കോടതി വെറുതെവിട്ടു. ഫ്രഞ്ച് നയതന്ത്ര പ്രതിനിധി പാസ്കൽ മസൂരിയറിനെയാണ് അഞ്ചു വർഷത്തിന് ശേഷം കോടതി കുറ്റവിമുക്തനാക്കിയത്. നാലു വയസുകാരിയായ മകളെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഭാര്യയാണ് പാസ്കൽ മസൂരിയർക്കെതിരെ പരാതി നൽകിയത്. സംഭവം നടക്കുമ്പോൾ ബംഗളൂരു ഫ്രഞ്ച് കോൺസുലെറ്റിലെ ഉപ മേധാവായിരുന്നു പാസ്കൽ.
2012 ജൂൺ 14ന് പരാതിക്ക് ഇടയാക്കിയ സംഭവം നടന്നത്. ഭാര്യയുടെ പരാതിയുടെ തുടർന്ന് 2012 ജൂൺ 19ന് പാസ്കൽ അറസ്റ്റിലായി. പൂട്ടിയ മുറിയിൽ കുട്ടിയോടൊപ്പം പാസ്കലിനെയും കണ്ടുവെന്നായിരുന്നു പരാതി. പ്രാദേശിക ആശുപത്രിയിൽ കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ശാരീരിക പീഡനം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു. നാലു മാസം ജയിലിൽ കിടന്ന പാസ്കലിന് പിന്നീട് കോടതി ജാമ്യം അനുവദിച്ചു. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 376, 377 പ്രകാരമുള്ള കേസാണ് രജിസ്റ്റർ ചെയ്തത്.
പിന്നീട് മക്കളോടൊപ്പം ചെലവിടാൻ കോടതി ഒരു മണിക്കൂർ സമയം അനുവദിച്ചെങ്കിലും കുട്ടിക്ക് പാസ്കലിനെ തിരിച്ചറിയാൻ സാധിച്ചില്ല. കേസ് വേഗത്തിൽ തീർപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2014 ആഗസ്റ്റിൽ പാസ്കൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അപേക്ഷ നൽകി. 2015ൽ മക്കളോടൊപ്പം ചെലവിടാൻ കുടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2015ൽ പാസ്കൽ കോടതി വീണ്ടും സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.