ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പുചൂട് ഇന്ത്യയിലും
text_fieldsപുതുച്ചേരി/ചെന്നൈ: അങ്ങ് ഫ്രാൻസിൽ ഉയരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ചൂട് ഇങ്ങിവിടേക്കുമെത്തി. ഫ്രാൻസിൽ ഞായറാഴ്ച ആദ്യഘട്ട വോട്ടെടുപ്പ് നടക്കുമ്പോൾ പുതുച്ചേരിയിലെയും ചെന്നൈയിലെയും ഫ്രഞ്ച് പൗരന്മാരും പോളിങ്ങിൽ പങ്കുചേർന്നു. രാവിലെ എട്ടു മുതൽ വൈകീട്ട് ഏഴുവരെയായിരുന്നു പോളിങ് സമയം.
മുൻ ഫ്രഞ്ച് കോളനിയായ പുതുച്ചേരിയിലും ചെന്നൈയിലും കേരളത്തിലുമായി 4564 ഫ്രഞ്ച് പൗരന്മാർക്കാണ് വോട്ടുചെയ്യാൻ യോഗ്യതയുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പുതുച്ചേരിയിൽ രണ്ടു പോളിങ് ബൂത്തുകളും കാരയ്ക്കലിലും ചെന്നൈയിലും ഓരോന്നു വീതവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.