അടിക്കടിയുള്ള വ്യാജ ബോംബ് ഭീഷണി; പ്രതിസന്ധി നേരിടാൻ സ്കൂൾ അധ്യാപകരെ പരിശീലിപ്പിക്കാൻ ഡൽഹി
text_fieldsന്യൂഡൽഹി: അടിക്കടി വ്യാജ ബോംബ് ഭീഷണി സ്‌കൂൾ അധികൃതരിലും കുട്ടികളിലും പരിഭ്രാന്തി പരത്തുന്ന സാഹചര്യത്തിൽ, ഇത്തരം പ്രതിസന്ധികളെ നേരിടാൻ അധ്യാപകരെയും സ്‌കൂൾ ജീവനക്കാരെയും പരിശീലിപ്പിക്കാൻ ഒരുങ്ങി ഡൽഹി പൊലീസ്.
സ്‌കൂളുകളിൽ ബോംബ് ഭീഷണി ഉണ്ടാകുമ്പോൾ ശാന്തമായിരിക്കാനും പ്രതികരിക്കാനും പൊലീസുമായി കാര്യങ്ങൾ ഏകോപിപ്പിക്കാനും പഠിപ്പിക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ പ്രശാന്ത് ഗൗതം പറഞ്ഞു. എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലെയും അധ്യാപകർക്കായി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സെമിനാർ സംഘടിപ്പിക്കും. പരിശീലന സെഷനിൽ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 ദിവസത്തിനിടെ ഡൽഹിയിലെ നിരവധി സ്‌കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇത് ക്ലാസുകൾ തടസ്സപ്പെടുത്തുകയും ബഹുതല ഏജൻസികളെ തിരച്ചിൽ പ്രവർത്തനങ്ങളിലേർപ്പെടാൻ നിർബന്ധിരാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.