നിർഭയ കേസ് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും
text_fieldsന്യൂഡൽഹി: നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റുന്നതിനായി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു. ഫെബ്രുവരി ഒന്നാം തീ യതി രാവിലെ ആറ് മണിക്കാകും പ്രതികളെ തീഹാർ ജയിലിൽ തൂക്കിലേറ്റുക.
അഡീഷണൽ സെഷൻസ് ജഡ്ജി സതീഷ് കുമാർ അറോറയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ദയാഹരജി നൽകിയ സാഹചര്യത്തിൽ തൻെറ വധശിക്ഷ നടപ്പാകുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിങ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, മുകേഷ് സിങ്ങിൻെറ ദയാഹരി രാഷ്ട്രപതി ഇന്ന് തള്ളി.
രാഷ്ട്രപതി മുകേഷ് സിങ്ങിൻെറ ദയാഹരജി തള്ളിയ വിവരം പബ്ലിക് പ്രോസിക്യൂട്ടർ ഇർഫാൻ അഹമ്മദ് കോടതിയെ അറിയിച്ചു. പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനായി പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്നും അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ശിക്ഷ നടപ്പാക്കാൻ ഫെബ്രുവരി ഒന്നിന് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.