താജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു.പി. കോടതിയിൽ പുതിയ ഹരജി
text_fieldsആഗ്ര: താജ്മഹലിനെ ഹിന്ദുക്ഷേത്രമായ തേജോ മഹാലയയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ആഗ്ര കോടതിയിൽ പുതിയ ഹരജി. ബുധനാഴ്ച സമർപ്പിച്ച ഹരജിയിൽ താജ്മഹലിലെ എല്ലാ ഇസ്ലാമിക പ്രവർത്തനങ്ങളും അനുയോജ്യമല്ലാത്ത മറ്റ് ആചാരങ്ങളും നിർത്തിവക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ഏപ്രിൽ 9 ന് കേസ് പരിഗണിക്കും. ശ്രീ ഭഗവാൻ ശ്രീ തേജോ മഹാദേവിന്‍റെ രക്ഷാധികാരിയായും യോഗേശ്വർ ശ്രീ കൃഷ്ണ ജന്മസ്ഥാൻ സേവാ സംഘ് ട്രസ്റ്റ്, ക്ഷത്രിയ ശക്തിപീഠ് വികാസ് ട്രസ്റ്റ് എന്നിവയുടെ പ്രസിഡന്‍റുമായ അഭിഭാഷകൻ അജയ് പ്രതാപ് സിങ് ആണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
താജ്മഹൽ ആയി അംഗീകരിക്കപ്പെടുന്നതിന് മുമ്പുള്ള ചരിത്രമാണ് നിർമിതിക്ക് ഉള്ളതെന്ന തന്‍റെ വാദത്തെ പിന്തുണക്കുന്നതിനായി ഹരജിക്കാരൻ വിവിധ ചരിത്ര പുസ്തകങ്ങൾ ഉദ്ധരിച്ചു.
താജ്മഹൽ മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ചതല്ലെന്നും പാഠപുസ്തകങ്ങളിൽ നിന്നുൾപ്പെടെ ചരിത്രം തിരുത്തണമെന്നും ആവശ്യപ്പെട്ട് മുമ്പും ഹിന്ദു സംഘടനകൾ ഹരജി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.