ഇംഫാലിൽ വീണ്ടും സംഘർഷം; പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു
text_fieldsഇംഫാൽ: മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ വീണ്ടും സംഘർഷം. തലസ്ഥാനത്ത് സ്ത്രീകളുടെ പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്. ഖാരി മേഖലയിലെ സ്ത്രീ പ്രതിഷേധക്കാർ ഇരുഭാഗത്തും റോഡ് ഉപരോധിച്ചു. തുടർന്ന് ടയറുകൾക്ക് തീയിടുകയും ചെയ്തു.
പിന്നീട് മണിപ്പൂർ സായുധ പൊലീസ്, ആർമി, റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ എന്നിവരെത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. സൈന്യം പ്രദേശത്ത് ഫ്ലാഗ് മാർച്ചും നടത്തി. കൂടുതൽ പ്രതിഷേധങ്ങളുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് പ്രദേശത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, മണിപ്പൂരിലെ കൂടുതൽ ഞെട്ടിക്കുന്ന സംഭവങ്ങൾ ഇന്ന് പുറത്ത് വന്നു. മെയ് നാലിന് രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നുവെന്ന വാർത്തയാണ് ഇന്ന് പുറത്ത് വന്നത്. ഇത് സംബന്ധിച്ച് പൊലീസ് കേസെടുത്തിരുന്നുവെങ്കിലും ഒന്നര മാസം കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച ദിവസം തന്നെയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൂട്ടബലാത്സംഗ കൊലപാതകവും നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.