Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാഴ്വരയിലെ ഗ്രാമങ്ങൾ...

താഴ്വരയിലെ ഗ്രാമങ്ങൾ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം; ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുമരണം, മണിപ്പൂർ വീണ്ടും പുകയുന്നു

text_fields
bookmark_border
താഴ്വരയിലെ ഗ്രാമങ്ങൾ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം;   ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുമരണം, മണിപ്പൂർ വീണ്ടും പുകയുന്നു
cancel

ഇം​ഫാ​ൽ: ഒരു ഇടവേളക്ക് ശേഷം മണിപ്പൂരിൽ വീണ്ടും അക്രമം പടരുന്നു. തീ​വ്ര​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേർ ​കൊ​ല്ല​പ്പെ​ടു​ക​യും ഒൻപത് പേർക്ക് പ​രി​ക്കേ​റ്റു. ന​ങ്‌​ബാം സു​ർ​ബാ​ല ദേ​വി (31) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. രണ്ടാമത്തയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഡ്രോണുകളും ബോംബുകളും നിരവധി അത്യാധുനിക ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. മെയ്തേയ് ആധിപത്യമുള്ള ഇംഫാൽ വെസ്റ്റ് ജില്ലയിലെ കുട്രുക്, കടങ്ബന്ദ് ഗ്രാമങ്ങൾക്ക് നേരെയാണ് ആക്രമണം അഴിച്ചുവിട്ടത്. കുക്കി വിഭാഗമാണ് ആക്രമണത്തിന് പിന്നലെന്നാണ് ആരോപണം.

ഞായറാഴ്ച ഉച്ചക്ക് 2.30നാണ് അപ്രതീക്ഷിത ആക്രമണമുണ്ടാകുന്നത്. മണിപ്പൂർ റൈഫിൾസിലെയും ഇന്ത്യൻ റിസർവ് ബറ്റാലിയനിലെയും ഉദ്യോഗസ്ഥർ തിരിച്ചടിക്കുന്നത് വരെ ആക്രമണം തുടർന്നു.

തലയ്ക്ക് വെടിയേറ്റാണ് 31-കാരിയായ നഗാങ്‌ബാം സുർബാല എന്ന സ്ത്രീ കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സംസ്ഥാന തലസ്ഥാനമായ ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി.

കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ എ​ട്ടു​വ​യ​സ്സു​ള്ള മ​ക​ൾ​ക്കും മൂ​ന്ന് പൊ​ലീ​സു​കാ​ർ​ക്കു​ം പ​രി​ക്കേ​റ്റു. അക്രമം റിപ്പോർട്ട് ചെയ്യുന്നതിനിടെ പ്രാദേശിക വാർത്താ ചാനലായ ഇംപാക്ട് ന്യൂസിലെ മാധ്യമപ്രവർത്തകൻ ഇലംഗ്ബാം മുഷുകിന് പരിക്കേറ്റു. ഗ്രാ​മ​വാ​സി​ക​ളെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​യ​താ​യും മേ​ഖ​ല​യി​ൽ സേ​​ന​യെ വി​ന്യ​സി​ച്ച​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഏപ്രിലിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ഗോത്രവർഗക്കാരായ കുക്കി വിഭാഗക്കാരും മെയ്തേയ്കളും തമ്മിലുള്ള അവസാന വെടിവെപ്പ് നടന്നത്.

കമ്മ്യൂണിറ്റിക്ക് പ്രത്യേക ഭരണം വേണമെന്ന് ആവശ്യപ്പെട്ട് കുക്കി വിഭാഗം ചില മലയോര ജില്ലകളിൽ റാലികൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് കൗട്രുക്, കടംഗ്ബന്ദ് ഗ്രാമങ്ങൾക്കു നേരെ ആക്രമണം ഉണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Fresh violence in Manipur, 2 killed in gunfight, drone attack
Next Story