ജെ.എൻ.യു ആക്രമണം: ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദു രക്ഷാ ദൾ VIDEO
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും നേ രെയുണ്ടായ അതിക്രൂരമായ ആക്രമണത്തിെൻറ ഉത്തരവാദിത്തമേറ്റെടുത്ത് തീവ്രവാദസംഘ ടനയായ ഹിന്ദു രക്ഷാദൾ. ഞായറാഴ്ച ൈവകീട്ട് മുഖംമൂടിയണിെഞ്ഞത്തിയ സായുധ അക്രമിസംഘം കോളജ് കാമ്പസിലും ഹോസ്റ്റലിലുമടക്കം അക്രമം അഴിച്ചുവിടുകയായിരുന്നു. ജെ.എൻ.യു ആക്രമണത്തിെൻറ പൂർണ ഉത്തരവാദിത്തമേറ്റെടുക്കുന്നുവെന്ന് ഹിന്ദു രക്ഷാദൾ പ്രസിഡൻറാണെന്ന് അവകാശപ്പെട്ട ഭൂപേന്ദ്ര തൊമാർ എന്ന പിങ്കി ചൗധരി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ വ്യക്തമാക്കി.
ദേശവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ കാര്യങ്ങളാണ് ജെ.എൻ.യുവിൽ നടക്കുന്നതെന്ന് ആരോപിച്ച തൊമാർ, മറ്റു സർവകലാശാലകളിലും സമാനമായ ആക്രമണം നടത്തുമെന്ന് വിഡിയോയിൽ ഭീഷണി മുഴക്കി. പിന്നീട് വാർത്ത ഏജൻസിയായ എ.എൻ.ഐക്കു നൽകിയ അഭിമുഖത്തിലും ഇയാൾ ഇതേ അവകാശവാദങ്ങൾ ഉന്നയിച്ചു. ബി.ജെ.പിയുടെ വിദ്യാർഥി വിഭാഗമായ എ.ബി.വി.പിയുടെ പ്രവർത്തകർ അംഗങ്ങളായ ചില വാട്സ്സാപ് ഗ്രൂപ്പുകൾക്ക് ജെ.എൻ.യു അക്രമത്തിനുള്ള പദ്ധതി തയാറാക്കുന്നതിലും നടപ്പാക്കുന്നതിലും പങ്കുള്ളതായി റിപ്പോർട്ടുകൾ വരുന്നതിനിടയിലാണ് ഉത്തരവാദിത്തമേെറ്റടുത്ത് പിങ്കിയുടെ രംഗപ്രവേശം.
Hindu Raksha Dal takes responsibility of #JNU attack and says will keep doing such attacks in the future. #JNUViolence pic.twitter.com/lJgE3S2FHa
— Shivangi Thakur (@thakur_shivangi) January 6, 2020
‘ജെ.എൻ.യു കമ്യൂണിസ്റ്റുകളുെട താവളമാണ്. അത്തരം താവളങ്ങൾ ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ല. അവർ ഞങ്ങളുടെ മതത്തെയും രാജ്യത്തെയും കുറ്റം പറയുന്നു. ജെ.എൻ.യു അക്രമം നടത്തിയത് ഞങ്ങളുടെ ആളുകളായിരുന്നു. ഭാരതമാതാവിനെ സേവിക്കാത്തവർക്ക് ഇവിടെ ജീവിക്കാൻ അവകാശമില്ല.’ -രണ്ടു മിനിറ്റ് നീണ്ട വിഡിയോയിൽ പിങ്കി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.