മഴ പെയ്യിക്കാൻ തവളക്കല്യാണം; കനത്ത മഴക്ക് ശമനമില്ലാതായതോടെ വിവാഹമോചനം
text_fieldsഭോപ്പാൽ: മഴ പെയ്യിക്കാൻ വേണ്ടിയാണ് മധ്യപ്രദേശിലെ ഇന്ദ്രാപുരി ഗ്രാമത്തിലെ ഏതാനും പേർ ചേർന്ന് 'തവളക്കല്യാണം' ന ടത്തിയത്. തവളകളെ വിവാഹം കഴിപ്പിച്ചാൽ മഴദൈവം പ്രീതിപ്പെടുമെന്നും മഴപെയ്യുമെന്നുമാണ് വിശ്വാസം. ഗ്രാമവാസികളുട െ വിശ്വാസം തെറ്റിയില്ല. കനത്ത മഴയാണ് പിന്നീടുള്ള ദിവസങ്ങളിൽ അനുഭവപ്പെട്ടത്. എന്നാൽ, ശക്തമായ മഴയിൽ നാശനഷ്ടം വ്യാപകമായതോടെ മഴയുടെ ശക്തി കുറക്കാൻ തവളകൾക്ക് വിവാഹമോചനം നൽകിയിരിക്കുകയാണിപ്പോൾ.
ഇന്ദ്രാപുരിയിലെ ഓം ശിവ സേവാ ശക്തി മണ്ഡൽ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ജൂലൈ 19ന് തവളക്കല്യാണം നടത്തിയത്. ഏറെക്കാലമായുള്ള വിശ്വാസമാണിതെന്നും ഇവർ അവകാശപ്പെടുന്നു.
തവളക്കല്യാണം കഴിഞ്ഞ് ഏതാനും ദിവസത്തിനകം തന്നെ ഇന്ദ്രാപുരി ഉൾപ്പടെ ഭോപ്പാലിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചു. നിലയ്ക്കാത്ത മഴയിൽ കൃഷിയിടങ്ങളും വീടുകളും മുങ്ങുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ബുധനാഴ്ച പരിഹാരക്രിയയെന്ന നിലയ്ക്ക് തവളകളെ പ്രതീകാത്മകമായി വിവാഹബന്ധം വേർപ്പെടുത്തിയത്.
പൂജകളുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ വെച്ചായിരുന്നു തവളകളുടെ വിവാഹമോചനം. മഴക്ക് ഇനി ശമനമുണ്ടാകുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം.
അതേസമയം, വരുംദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 12 വരെയുള്ള കാലയളവിൽ മുൻ വർഷത്തെക്കാൾ 77 ശതമാനം കൂടുതൽ മഴയാണ് മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലും സമീപപ്രദേശങ്ങളിലും ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.