ദി ടെലിഗ്രാഫ് എഡിറ്റർ സ്ഥാനത്തുനിന്ന് ആർ. രാജഗോപാലിനെ മാറ്റി
text_fieldsന്യൂഡൽഹി: ദി ടെലിഗ്രാഫ് എഡിറ്റർ സ്ഥാനത്തുനിന്ന് ആർ. രാജഗോപാലിനെ മാറ്റി. പകരം സങ്കർഷൻ ഠാക്കൂർ എഡിറ്ററാകും. മലയാളിയായ രാജഗോപാൽ ഇനി പത്രത്തിന്റെ എഡിറ്റർ അറ്റ് ലാർജ് എന്ന പദവിയാണ് വഹിക്കുക. രാജഗോപാലിനെ പ്രമോട്ട് ചെയിരിക്കുകയാണെന്ന് പത്രത്തിന്റെ സി.ഇ.ഒയുടെ വിശദീകരണം. പുതിയ എഡിറ്റർ സങ്കർഷൻ ഠാക്കൂറും മുതിർന്ന മാധ്യമ പ്രവർത്തകനാണ്. ആനന്ദബസാര്‍ ഗ്രൂപ്പിന്റെതാണ് ദി ടെലിഗ്രാഫ് പത്രം.
മോദി സർക്കാറിെൻറ തെറ്റായ സമീപനങ്ങളെ നിശിതമായി വിമർശിക്കുന്ന ടെലിഗ്രാഫിന്റെ എഡിറ്റോറിയലിൽ നിർണായക പങ്കാണ് രാജഗോപാൽ വഹിച്ചിരുന്നത്. രാജ്യമാകെ ചർച്ച ചെയ്യപ്പെട്ട തലക്കെട്ടുകൾ ടെലിഗ്രാഫ് പത്രത്തിന്റെ തലയെടുപ്പായിരുന്നു.
പുതിയ കാലത്ത്, പല പത്രങ്ങളും പറയാൻ മടിച്ച കാര്യങ്ങൾ ടെലിഗ്രാഫ് വായനക്കാർക്ക് മുൻപിലെത്തിച്ചു. ഇത്, ജനാധിപത്യവിശ്വാസികൾക്ക് ഏറെ പ്രതീക്ഷ നൽകിയ ഇടപെടലുകളായിരുന്നു. രാജ്യം ഉറ്റുനോക്കുന്ന വിഷയങ്ങളിൽ രാജഗോപാൽ ഒരുക്കിയ പത്രം സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.