Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘തെലങ്കാനയിൽ...

‘തെലങ്കാനയിൽ മുക്കൂട്ട് മുന്നണി; അമിത്-അസദ് ഡബിൾ എൻജിൻ’

text_fields
bookmark_border
രേ​വ​ന്ത് റെ​ഡ്ഢി, തെ​ല​ങ്കാ​ന പി.സി.സി പ്ര​സി​ഡ​ന്റ്
cancel
camera_alt

രേ​വ​ന്ത് റെ​ഡ്ഢി, തെ​ല​ങ്കാ​ന പി.സി.സി പ്ര​സി​ഡ​ന്റ്

ബി.​ജെ.​പി​യും ഭാ​ര​ത രാ​ഷ്​​ട്ര സ​മി​തി​യും മ​ജ്‍ലി​സേ ഇ​ത്തി​ഹാ​ദു​ൽ മു​സ്‍ലി​മൂ​നും കൂ​ടി​യു​ള്ള മു​ക്കൂ​ട്ട് മു​ന്ന​ണി​യാ​ണ് തെ​ല​ങ്കാ​ന​യി​ൽ കോ​ൺ​ഗ്ര​സി​നെ നേ​രി​ടു​ന്ന​തെ​ന്ന് തെ​ല​ങ്കാ​ന പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് രേ​വ​ന്ത് റെ​ഡ്ഢി. അ​മി​ത്-​അ​സ​ദ് ഡ​ബി​ൾ എ​ൻ​ജി​നാ​ണ് ഇ​തി​നെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​ത്. ഈ ​മു​ന്ന​ണി​യെ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​ത്തി​ന് തോ​ൽ​പി​ക്കു​മെ​ന്നും തെ​ല​ങ്കാ​ന​യി​ലെ സീ​റ്റു ച​ർ​ച്ച​ക്കാ​യി ഡ​ൽ​ഹി എ.​ഐ.​സി.​സി ആ​സ്ഥാ​ന​ത്തെ​ത്തി​യ രേ​വ​ന്ത് റെ​ഡ്ഢി ‘മാ​ധ്യ​മ’​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

? തെ​ല​ങ്കാ​ന​യി​ൽ കോ​ൺ​ഗ്ര​സി​ന്റെ സാ​ന്നി​ധ്യ​മേ​യി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു പ​റ​യു​ന്ന​ത്. ഇ​തു​ത​ന്നെ ആ​വ​ർ​ത്തി​ക്കു​ന്ന മ​ന്ത്രി കെ.​ടി. രാ​മ​റാ​വു, ഇ​ല്ലാ​ത്ത കോ​ൺ​ഗ്ര​സി​ന് എ​വി​ടെ​നി​ന്ന് വോ​ട്ടു​കി​ട്ടാ​നാ​ണ് എ​ന്നും ചോ​ദി​ക്കു​ന്നു

* തെ​ല​ങ്കാ​ന​യി​ൽ കോ​ൺ​ഗ്ര​സേ ഇ​ല്ലെ​ങ്കി​ൽ അ​വ​ർ എ​ന്തി​നാ​ണി​ത്ര പേ​ടി​ക്കു​ന്ന​ത്? മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു​വും മ​ക​ൻ കെ.​ടി. രാ​മ​റാ​വു​വും നി​ര​ന്ത​രം കോ​ൺ​ഗ്ര​സി​നെ​തി​രെ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്തി​നാ​ണ്? കോ​ൺ​ഗ്ര​സി​നെ കാ​ണി​ക്കാ​തി​രി​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ എ​ല്ലാ സ​മ്മ​ർ​ദ​വു​മു​പ​യോ​ഗി​ക്കു​ക​യാ​ണ് ബി.​ആ​ർ.​എ​സ് സ​ർ​ക്കാ​ർ. ഭ​ര​ണ​പ​ക്ഷ​ത്തി​ന്റെ പ്ര​ചാ​ര​ണം മാ​ത്ര​മാ​ണ് മാ​ധ്യ​മ​ങ്ങ​ളി​ൽ കാ​ണു​ന്ന​ത്. മാ​ധ്യ​മ​ങ്ങ​ൾ പൂ​ർ​ണ​മാ​യും കെ.​സി.​ആ​റി​ന്റെ പി​ടി​യി​ല​മ​ർ​ന്നു​ക​ഴി​ഞ്ഞു. ന​മ​സ്തേ തെ​ല​ങ്കാ​ന, തെ​ല​ങ്കാ​ന ടു​​ഡെ തു​ട​ങ്ങി​യ പ​ത്ര​ങ്ങ​ളെ​ല്ലാം കെ.​സി.​ആ​റി​നാ​യി കോ​ൺ​ഗ്ര​സി​നെ​തി​രെ വ്യാ​ജ വാ​ർ​ത്ത​ക​ൾ ച​മ​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ബി.​ആ​ർ.​എ​സി​നു​വേ​ണ്ടി പ​ണി​യെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ എ​ട്ടും പ​ത്തും വ​ർ​ഷ​ങ്ങ​ളാ​യി ട്രാ​ൻ​സ്ഫ​ർ ചെ​യ്യാ​തെ ഒ​രേ​സ്ഥ​ല​ത്ത് നി​ല​നി​ർ​ത്തു​ക​യാ​ണ്.

വി​ര​മി​ച്ച​ശേ​ഷ​വും മു​ഖ്യ​മ​ന്ത്രി​ക്ക് വേ​ണ്ട​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ വ​ർ​ഷ​ങ്ങ​ളാ​യി ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വി​സി​ൽ തു​ട​രു​ന്നു​ണ്ട്. ബി​സി​ന​സു​കാ​രെ വി​ളി​ച്ച് ബി.​ആ​ർ.​എ​സി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് ന​ൽ​ക​ണ​മെ​ന്ന് അ​വ​രാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​വ​രെ​ത്ത​ന്നെ​യാ​ണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​കാ​ര​ന​ട​പ​ടി​ക​ൾ​ക്ക് ഉ​പ​യോ​ഗ​​പ്പെ​ടു​ത്തു​ന്ന​ത്. തെ​ല​ങ്കാ​ന​യി​ലെ മു​ഖ്യ ​പ്ര​തി​പ​ക്ഷ​മെ​ന്ന നി​ല​യി​ൽ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ന​ട​പ​ടി വേ​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നോ​ട് ഞ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

? രാ​ജ​സ്ഥാ​നി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സി​നെ​തി​രെ ഇ.​ഡി ​ഇ​റ​ങ്ങി​യ​ല്ലോ? ഇ.​ഡി ഇ​നി തെ​ല​ങ്കാ​ന​യി​ലു​മി​റി​ങ്ങു​മോ

* തെ​ര​​ഞ്ഞെ​ടു​പ്പ് വ​ന്നാ​ൽ ബി.​ജെ.​പി​യു​ടെ ഈ ​പോ​ഷ​ക​സം​ഘ​ട​ന​ക​ൾ എ​ല്ലാ​മി​റ​ങ്ങും. ബി.​ജെ.​പി​യോ​ടൊ​പ്പം നി​ന്നി​ല്ലെ​ങ്കി​ൽ അ​വ​രെ​യും നേ​രി​ടേ​ണ്ടി വ​രും. ക​ർ​ണാ​ട​ക​യി​ലും ഇ.​ഡി ഇ​റ​ങ്ങി. എ​ന്നി​ട്ടും ജ​യി​ക്കാ​ൻ ബി.​ജെ.​പി​ക്ക് ക​ഴി​ഞ്ഞി​ല്ല. രാ​ജ​സ്ഥാ​നി​ലും ഇ​പ്പോ​ൾ അ​തേ ശ്ര​മ​മാ​ണ്. ക​ർ​ണാ​ട​ക​യി​ലേ​തു​പോ​ലെ രാ​ജ​സ്ഥാ​നി​ലും ബി.​ജെ.​പി തോ​ൽ​ക്കാ​ൻ പോ​കു​ക​യാ​ണ്.

എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള റെ​യ്ഡ് തെ​ല​ങ്കാ​ന​യി​ൽ ന​ട​ക്കു​ന്നി​ല്ല. കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ പേ​ടി​പ്പി​ക്കാ​നും ഭീ​ക​രാ​വ​സ്ഥ സൃ​ഷ്ടി​ക്കാ​നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കും പാ​ർ​ട്ടി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രെ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ്, സി.​ബി.​ഐ, ആ​ദാ​യ നി​കു​തി തു​ട​ങ്ങി​യ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ബി.​ജെ.​പി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, തെ​ല​ങ്കാ​ന​യി​ൽ ബി.​ആ​ർ.​എ​സി​ന്റെ നേ​താ​ക്ക​ളെ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ തൊ​ടു​ന്നി​ല്ല.

? ആ​ർ​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ​വ​ന്നാ​ൽ സ​ർ​ക്കാ​റു​ണ്ടാ​ക്കാ​ൻ ഉ​വൈ​സി​യു​ടെ എം.​ഐ.​എ​മ്മു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ച് പ​റ​യാ​നാ​കു​മോ

* ചാ​ന​ലു​ക​ളി​ൽ വ​ന്ന അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പ് ഫ​ലം ക​ണ്ടാ​യി​രി​ക്കും തെ​ല​ങ്കാ​ന​യി​ൽ തൂ​ക്കു​സ​ഭ വ​ന്നാ​ൽ എ​ന്തു​ചെ​യ്യും എ​ന്ന് നി​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​ത്. തെ​ലു​ഗു സം​സാ​രി​ക്കു​ന്ന ജ​ന​ത തൂ​ക്കു​സ​ഭ​യോ കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യു​ള്ള വി​ജ​യ​മോ ന​ൽ​കി​യ ച​രി​ത്ര​മി​ല്ല. അ​തി​നാ​ൽ കോ​ൺ​ഗ്ര​സ് എം.​ഐ.​എ​മ്മി​നൊ​പ്പം ​പോ​കു​മോ എ​ന്ന ചോ​ദ്യ​മേ ഉ​ദി​ക്കു​ന്നി​ല്ല. എം.​ഐ.​എ​മ്മും ബി.​ജെ.​പി​യും കോ​ൺ​ഗ്ര​സി​നെ തോ​ൽ​പി​ക്കാ​ൻ ന​ട​ക്കു​ക​യു​മാ​ണ്.

അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി ത​​ന്റെ ‘ബ​ഡേ ഭാ​യി’ അ​മി​ത് ഷാ​യെ വി​ട്ട് എ​ങ്ങ​നെ ഞ​ങ്ങ​ളു​ടെ അ​ടു​ത്തേ​ക്കു​വ​രും? അ​ദാ​നി​യും പ്ര​ധാ​നി​യും പോ​ലെ​യാ​ണ് അ​മി​ത് ഭാ​യി-​അ​സ​ദ് ഭാ​യി ബ​ന്ധം. അ​സ​ദും അ​മി​തും ഡ​ബി​ൾ എ​ൻ​ജി​നാ​ണ്. ആ ​ഡ​ബി​ൾ എ​ൻ​ജി​നെ വേ​ർ​പെ​ടു​ത്താ​ൻ നി​ങ്ങ​ൾ​ക്കാ​കി​ല്ല. അ​തി​നാ​ൽ എം.​ഐ.​എ​മ്മു​മാ​യി ധാ​ര​ണ​യെ​ന്നൊ​രു ആ​ലോ​ച​ന​യേ കോ​ൺ​ഗ്ര​സി​നി​ല്ല. തെ​ല​ങ്കാ​ന​യി​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റു​ണ്ടാ​ക്കും.

? വി​ജ​യ​ത്തെ​ക്കു​റി​ച്ച് ഇ​ത്ര​യും ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണ്

* തെ​ല​ങ്കാ​ന​യി​ൽ കെ.​സി.​ആ​റി​ന്റെ പ്ര​തി​ച്ഛാ​യ പാ​ടെ ത​ക​ർ​ന്നി​രി​ക്കു​ന്നു. ര​ണ്ട് ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ജ​നം അ​ദ്ദേ​ഹ​ത്തി​ന് അ​വ​സ​രം ന​ൽ​കി. 10 വ​ർ​ഷ​ത്തി​നു​ള​ളി​ൽ 22,75,000 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി​യാ​ണ് ന​ട​ന്ന​ത്. വാ​ഗ്ദാ​ന​ങ്ങ​ളൊ​ന്നും കെ.​സി.​ആ​റി​ന് പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. കെ.​സി.​ആ​റും കു​ടും​ബ​വും തെ​ല​ങ്കാ​ന​യെ കൊ​ള്ള​യ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്നു​വ​രെ തെ​ല​ങ്കാ​ന ക​ണ്ടി​ട്ടി​ല്ലാ​ത്ത ജ​ന​സ​ഞ്ച​യ​ത്തെ സാ​ക്ഷി​യാ​ക്കി ക​ഴി​ഞ്ഞ മാ​സം സോ​ണി​യ ഗാ​ന്ധി പ്ര​ഖ്യാ​പി​ച്ച ഗാ​ര​ന്റി​ക​ളോ​ടെ സ്ഥി​തി മാ​റി. തെ​ലു​ഗ​രു​ടെ 40 വ​ർ​ഷ​ത്തെ രാ​ഷ്​​ട്രീ​യ​ച​രി​ത്രം നോ​ക്കൂ. അ​വ​ർ ഒ​രി​ക്ക​ലും തൂ​ക്കു​സ​ഭ തി​ര​ഞ്ഞെ​ടു​ത്തി​ട്ടി​ല്ല. അ​തു​കൊ​ണ്ടാ​ണ് മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷ​ത്തോ​ടെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റു​ണ്ടാ​ക്കു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ​റ​യു​ന്ന​ത്.

​? കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും ചേ​ർ​ന്ന് ത​ങ്ങ​ളെ നേ​രി​ടു​ക​യാ​ണ് എ​ന്നാ​ണ​ല്ലോ ബി.​ആ​ർ.​എ​സി​ന്റെ ആ​രോ​പ​ണം

* ബി.​ജെ.​പി​യെ​യും ബി.​ആ​ർ.​എ​സി​നെ​യും കു​റി​ച്ച് മാ​ത്രം ചോ​ദി​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ മൂ​ന്നാ​മ​ത്തെ കൂ​ട്ട് മ​റ​ന്നു​പോ​കു​ന്നു. ബി.​ജെ.​പി-​ബി.​ആ​ർ.​എ​സ്-​എം.​ഐ.​എം എ​ന്നി​വ ഒ​രു ഗ്യാ​ങ്ങാ​ണ്. ഈ ​മു​ക്കൂ​ട്ട് ക​മ്പ​നി​യാ​ണ് തെ​ല​ങ്കാ​ന​യെ കൊ​ള്ള​യ​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മൂ​വ​രും ചേ​ർ​ന്നാ​ണ് കോ​ൺ​ഗ്ര​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത്.

ക​ർ​ണാ​ട​ക​യി​ൽ ബി.​ജെ.​പി​യും ജ​ന​താ​ദ​ൾ എ​സും സ​ഖ്യ​മാ​ണെ​ന്നും ഭ​ര​ണ​വി​രു​ദ്ധ വോ​ട്ടു​ക​ൾ ഭി​ന്നി​പ്പി​ക്കാ​നാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് ഞ​ങ്ങ​ൾ പ​റ​ഞ്ഞി​രു​ന്നു. ഇ​ന്ന​ത് വ്യ​ക്ത​മാ​യി. ജ​ന​താ​ദ​ൾ എ​സും ബി.​ജെ.​പി​യും ഒ​രു​മി​ച്ച് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ടാ​ൻ​പോ​കു​ക​യാ​ണ്. ഇ​തി​ന് സ​മാ​ന​മാ​യ സ്ഥി​തി​യാ​ണ് തെ​ല​ങ്കാ​ന​യി​ലും. ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ശ​ക്ത​മാ​ണ്. സ​ർ​ക്കാ​റി​നെ​തി​രെ വീ​ഴു​ന്ന ആ ​വോ​ട്ടു​ക​ൾ ഭി​ന്നി​പ്പി​ക്കാ​നാ​ണ് ബി.​ആ​ർ.​എ​സും ബി.​ജെ.​പി​യും വെ​വ്വേ​റെ മ​ത്സ​രി​ക്കു​ന്ന​ത്. എം.​ഐ.​എ​മ്മും ചി​ല സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ ബി.​ആ​ർ.​എ​സും ബി.​ജെ.​പി​യും സ​ഖ്യം പ്ര​ഖ്യാ​പി​ക്കും.

? പ്ര​ധാ​ന​മ​ന്ത്രി കെ.​സി.​ആ​റി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ന്നു​ണ്ട​ല്ലോ

* പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ന്ന​ത് നോ​ക്കേ​ണ്ട. പ്ര​ധാ​ന​മ​​ന്ത്രി​യും തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യും അ​ടു​ത്ത ബ​ന്ധ​മാ​ണ്. അ​വ​ർ ത​മ്മി​ലു​ള്ള ബ​ന്ധം ത​ക​ർ​ക്കാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telangana Assembly Election 2023Front Coalition
News Summary - Front Coalition at Telangana
Next Story