നാഗ്പുരിൽ ഡോക്ടർ ചമഞ്ഞ് േകാവിഡ് രോഗികളെ ചികിത്സ പഴക്കച്ചവടക്കാരൻ അറസ്റ്റിൽ
text_fieldsനാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ ഡോക്ടർ ചമഞ്ഞ് കോവിഡ് രോഗികളെ ചികിത്സിച്ച പഴക്കച്ചവടക്കാരൻ അറസ്റ്റിൽ. നാഗ്പൂരിലെ കാമാത്തി പ്രദേശത്താണ് സംഭവം.
പഴക്കച്ചവടക്കാരനായ ചന്ദൻ നരേഷ് ചൗധരിയാണ് അറസ്റ്റിലായത്. പഴങ്ങളും ഐസ്ക്രീമും വിൽക്കുന്ന ജോലിയായിരുന്നു ചൗധരിക്ക് ആദ്യം. പിന്നീട് ഇലക്ട്രീഷനായും ജോലി നോക്കിയിരുന്നു. തുടർന്നാണ് ഡോക്ടർ ചമഞ്ഞ് തട്ടിപ്പ്.
അഞ്ചുവർഷമായി ഓം നാരായണ മൾട്ടിപർപ്പസ് സൊസൈറ്റി എന്ന പേരിൽ ചരിറ്റബ്ൾ ഡിസ്പെൻസറി ചൗധരി നടത്തിയിരുന്നു. ആയുർവേദ ചികിത്സയായിരുന്നു ഇവിടെ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ കോവിഡ് 19 വ്യാപകമായതോടെ ഡിസ്പെൻസറി മറയാക്കി ഡോക്ടർ ചമഞ്ഞ് ഇയാൾ ചികിത്സ നടത്തുകയായിരുന്നു.
പ്രദേശവാസികളിൽ ഒരാൾ ജില്ല പൊലീസിന് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസ് ഡിസ്പെൻസറിയിൽ പരിശോധന നടത്തുകയും ചൗധരിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഓക്സിജൻ സിലിണ്ടറുകൾ, സിറിഞ്ച്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ െപാലീസ് കണ്ടുകെട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.