Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2024 7:52 PM IST Updated On
date_range 3 Jan 2024 7:52 PM ISTഇന്ധന വില കുറക്കാൻ കഴിയില്ലെന്ന് -കേന്ദ്ര മന്ത്രി, കുറക്കാൻ സർക്കാർ നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന്
text_fieldsbookmark_border
ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില സമീപഭാവിയിൽ കുറയില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ്സിങ് പുരി. അസംസ്കൃത എണ്ണവിലയിലെ വലിയ ചാഞ്ചാട്ടം കണക്കിലെടുത്താൽ ഇന്ധനവില കുറക്കാൻ കഴിയില്ല. കൂടിയ വിലക്ക് അസംസ്കൃത എണ്ണ വാങ്ങിയ കാലത്തെ നഷ്ടം നികത്താൻ എണ്ണക്കമ്പനികൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
സർക്കാറിനെ സംബന്ധിച്ചിടത്തോളം ഇന്ധന ലഭ്യത ഉറപ്പു വരുത്തുന്നതിനാണ് ഇപ്പോൾ മുന്തിയ പരിഗണന. ഇന്ധനവില കുറക്കാൻ എണ്ണ കമ്പനികൾക്ക് സർക്കാർ നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story