ഇന്ധനവില: തിങ്കളാഴ്ച കോൺഗ്രസിെൻറ ഭാരത് ബന്ദ്
text_fieldsന്യൂഡൽഹി: ഇന്ധനവില നിയന്ത്രണാതീതമായി വർധിക്കുന്നതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കോൺഗ്രസ് ഭാരത് ബന്ദിനും ഇടതു പാർട്ടികൾ അഖിലേന്ത്യ ഹർത്താലിനും ആഹ്വാനം ചെയ്തു. പെേട്രാൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയ സാഹചര്യത്തിലാണ് പ്രതിഷേധവുമായി രംഗത്തുവരുന്നെതന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാെല പറഞ്ഞു. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം മൂന്നു വരെയാണ് ബന്ദ്.
ഇന്ധനവില വർധനയും രൂപയുടെ മൂല്യത്തകർച്ചയും രാജ്യത്തെ കർഷകരടക്കമുള്ള ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് ഇടത് പാർട്ടികളായ സി.പി.എം, സി.പി.െഎ, ആർ.എസ്.പി, എസ്.യു.സി.െഎ (സി) തുടങ്ങിയ പാർട്ടികൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
മോദി സർക്കാറിനെതിരായ പ്രതിഷേധത്തിൽ ജനങ്ങൾ ഒന്നടങ്കം അണിനിരക്കണമെന്ന് പ്രസ്താവന ആവശ്യപ്പെട്ടു. പെേട്രാൾ പമ്പുകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പരിപാടികളാണ് കോൺഗ്രസ് സംഘടിപ്പിക്കുക. വാഹനങ്ങൾ തടയില്ല.
ഇന്ധനവിലയിൽ ഇന്നും കാര്യമായ വർധനവുണ്ടായി. തിരുവനന്തപുരത്ത് പെട്രോളിന് 20 പൈസ വർധിച്ച് 82.61 രൂപയായി. ഡീസലിന് 76.38 രൂപയുമായി. കോഴിക്കോടും പെട്രോളിനും ഡീസലിനും 20 പൈസ വീതം വർധിച്ച് യഥാക്രമം 81.84, 75.75 രൂപയായി. എറണാകുളത്ത് പെട്രോളിന് 0.18 പൈസ വർധിച്ച് 81.24 രൂപയായി. ഡീസലിന് 21 പൈസ കൂടി 75.06 ആയി.
ആഗസ്റ്റ് മൂന്നു മുതൽ ഇതുവരെ പെട്രോളിന് ലിറ്ററിന് 3.04 രൂപയാണ് വർധനവുണ്ടായത്. ഡീസലിന് ലിറ്ററിന് 3.68 രൂപയാണ് ഇതുവരെ വർധിച്ചത്.
LIVE: Press briefing by Shri @ashokgehlot51, Shri Motilal Vora, Shri @AnandSharmaINC and Shri @rssurjewala. https://t.co/GhXV73xeoc
— Congress Live (@INCIndiaLive) September 6, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.