ഇന്ധനവില വർധന; വെള്ളിയാഴ്ച കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതീകാത്മക പ്രതിഷേധം
text_fieldsന്യൂഡൽഹി: ഇന്ധന വില വർധനക്കെതിരെ വെള്ളിയാഴ്ച കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതീകാത്മക പ്രതിഷേധം. മുംബൈ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ പെേട്രാൾ വില 100 കടന്നതിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം.
കോൺഗ്രസ് പ്രവർത്തകർ പെട്രോൾ പമ്പുകൾക്ക് മുമ്പിൽ ഒത്തുകൂടി പ്രകടനം നടത്തും.
രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ നേരത്തേതന്നെ രംഗത്തെത്തിയിരുന്നു. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾ വലയുേമ്പാൾ നികുതി നിരക്ക് കുറക്കണമെന്നായിരുന്നു ആവശ്യം.
ബുധനാഴ്ചയും രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചിരുന്നു. മുംബൈയിൽ 101.76 രൂപയാണ് പെേട്രാൾ ലിറ്ററിന് വില. ഡീസലിന് 93.85 രൂപയും.
മേയ് നാലിന് ശേഷം 22ാമത്തെ തവണയാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നത്. രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ പെട്രോൾ വില 100 കടന്നിരുന്നു. കേരളത്തിൽ ഉൾപ്പെടെ പ്രീമിയം പെട്രോളിന് വില 100 കടക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.