തുടർച്ചയായി 10ാം ദിവസവും ഇന്ധന വില വർധന; കേന്ദ്രം ഇടപെടുന്നു
text_fieldsന്യൂഡൽഹി: തുടർച്ചയായി പത്താം ദിവസവും പെട്രോൾ-ഡീസൽ വില ഉയർന്നതോടെ കേന്ദ്രം ഇടപെടുന്നു. ഇന്ന് പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് ഉയർന്നത്. ഇതോടെ ചരിത്രത്തിലാദ്യമായി കേരളത്തിൽ പെട്രോൾ വില 81 കടന്നു. കർണാടക തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് മൂന്ന് ആഴ്ചയോളം ഇന്ധന വിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ, വോട്ടെടുപ്പ് കഴിഞ്ഞതോടെ അനുദിനം വില കുതിച്ചുകയറുകയായിരുന്നു.
അതേസമയം, ദിനേനയുള്ള ഇന്ധന വിലവർധനയിൽ കേന്ദ്രസർക്കാർ ഇടപെടാൻ തീരുമാനിച്ചു. എണ്ണക്കമ്പനി മേധാവികളുമായി പെട്രോളിയം മന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതുന്നത്. മാത്രമല്ല, നികുതി കുറക്കണമെന്ന് ധനമന്ത്രാലയത്തിനോട് അഭ്യർഥിക്കാനും തീരുമാനിച്ചിട്ടുണ്ട്. ദിനേന ഇന്ധനത്തിന്‍റെ വില വർധിക്കുന്നത് സർക്കാരിനെതിരെയുള്ള വികാരം ശക്തിപ്പെടുത്തുമെന്നതിനാലാണ് കേന്ദ്രത്തിന്‍റെ ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.