ഇന്ധനവില നേരിടാൻ ചെലവ് ചുരുക്കി ജീവിക്കണം- രാജസ്ഥാൻ മന്ത്രി
text_fieldsശിഖർ: ഇന്ധനവില ഉയരുന്നതിനെതിരെ ദേശീയ പണിമുടക്ക് നടക്കുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കി ജീവിക്കണമെന്ന ഉപദേശവുമായി രാജസ്ഥാനിലെ മന്ത്രി. തീര്‍ഥാടനകേന്ദ്രങ്ങളുടെ ചുമതലയുള്ള സഹമന്ത്രിയും ചുരു ജില്ലയിലെ എം.എൽ.എയുമായ രാജ്കുമാർ റിൻവയാണ് മറ്റ് സംസ്ഥാനങ്ങൾക്ക് ചെലവു ചുരുക്കൽ ഉപദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.
"അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലക്ക് അനുസരിച്ചാണ് ഇവിടെ ഇന്ധനവില വ്യത്യാസപ്പെടുന്നത്. സർക്കാർ ഇന്ധനവില കുറക്കാൻ ശ്രമിക്കുന്നുണ്ട്. പ്രളയം നേരിട്ട ചില സംസ്ഥാനങ്ങൾക്ക് അതിഭീമയായ ചെലവുകളാണ് ഉള്ളത്. ഇന്ധന വില കൂടുന്നത് ക്രൂഡ് ഓയിലിന് വില വർധിക്കുന്നതിനാലാണെന്നും അതിനാല്‍ അത്തരം സംസ്ഥാനങ്ങൾ തങ്ങളുടെ മറ്റു ചെലവുകള്‍ കുറക്കണം"- എന്നതാണ് മന്ത്രിയുടെ പ്രസ്താവന.
മന്ത്രിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. സാധാരണ ജനങ്ങൾ ദുരിതമനുഭവിച്ചുകൊണ്ടിരിക്കെയാണ് ബി.ജെ.പി നേതാക്കളുടെ ധാർഷ്ട്യത്തോടുള്ള ഇത്തരം പ്രസ്താവനകളെന്ന് കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.