എണ്ണക്കൊള്ള തുടരുന്നു; ഒരാഴ്ചക്കിടെ വർധിച്ചത് 3.86 രൂപ
text_fieldsന്യൂഡൽഹി: ലോക്ഡൗണിൽ നട്ടംതിരിയുന്ന പൗരൻമാർക്കുമേൽ അമിതഭാരം അടിച്ചേൽപിച്ച് ഇന്ധനവില വർധന. ഒരാഴ്ചക്കിടെ െപട്രോളിന് 3.86 രൂപയാണ് ഡൽഹിയിൽ വർധിച്ചത്. ഡീസൽ ലിറ്ററിന് 3.81 രൂപയും വർധിപ്പിച്ചു.
ഇന്ന് മാത്രം പെട്രോൾ ലിറ്ററിന് 59 പൈസയും ഡീസൽ ലിറ്ററിന് 55 പൈസയുമാണ് കൂട്ടിയത്. 82 ദിവസത്തെ ഇടവേളക്കുശേഷം കഴിഞ്ഞ ഞായറാഴ്ച മുതലാണ് കമ്പനികൾ തുടർച്ചയായി വിലവർധിപ്പിക്കാൻ തുടങ്ങിയത്.
60 പൈസ, 54 പൈസ തോതിലാണ് ദിനേന വില കൂട്ടിയത്. ലോകമെങ്ങും ഇന്ധന വില കുറയുന്ന സമയത്താണ് രാജ്യത്ത് മാത്രം ഉപഭോക്താക്കളെ പിഴിയുന്ന നിലപാട് സ്വീകരിക്കുന്നത്.
അവിടെ കുറഞ്ഞപ്പോൾ ഇവിടെ കൂട്ടി
ലോക്ഡൗൺ കാലത്ത് രാജ്യാന്തര വിപണിയിൽ ഇന്ധന വില കുറഞ്ഞപ്പോൾ അതനുഭവിക്കാൻ പോാലും ഇന്ത്യക്കാർക്ക് കഴിഞ്ഞില്ല. നികുതി കൂട്ടിയാണ് സാധാരണക്കാരിൽനിന്ന് ഈ തുക തട്ടിപ്പറിച്ചത്.
പെട്രോളിെൻറ തീരുവ ലിറ്ററിന് 10 രൂപയും ഡീസലിേൻറത് 13 രൂപയുമാണ് വർധിപ്പിച്ചത്. വികസന പദ്ധതികൾക്ക് പണം കണ്ടെത്തുന്നത് പെട്രോളിനും ഡീസലിനും ചുമത്തുന്ന എക്സൈസ് തീരുവയിൽ നിന്നാണെന്നായിരുന്നു സർക്കാർ വാദം.
ഇതോടെ ലോകത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരുന്നു. പമ്പിൽനിന്ന് ഒരാൾ ഇന്ധനം നിറക്കുേമ്പാൾ 69 ശതമാനം പണവും നികുതിയിനത്തിലേക്കാണ് പോകുന്നത്. എന്നാൽ, കുറഞ്ഞ വിലയിൽ നിന്ന് നേരിയ വർധന ലോകവിപണിയിൽ പ്രത്യക്ഷപ്പെട്ടപ്പോഴാകട്ടെ, അത് സാധാരണക്കാരെൻറ തലയിൽ കെട്ടിവെക്കുകയും ചെയ്തു.
ബി.ജെ.പി സർക്കാർ 2014ൽ അധികാരത്തിൽ വന്നശേഷം ഇതുവരെ 12 പ്രാവശ്യമാണ് ഇന്ധന തീരുവ വർധിപ്പിച്ചത്. രണ്ട് തവണ മാത്രമാണ് തീരുവയിൽ കുറവ് വരുത്തിയത്. മോദി സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പ് 9.20 രൂപയായിരുന്നു ലിറ്റർ പെട്രോൾ തീരുവ. അതാണ് 32.98 ആയി ഉയർന്നത്. ഡീസലിന് 3.46 രൂപ ഈടാക്കിയിരുന്നത് 31.83ലെത്തി. മൂല്യവർധിത നികുതി പെട്രോളിന് 20 ശതമാനത്തിൽനിന്ന് 30ലേക്കും ഡീസലിേൻറത് 12.5 ശതമാനത്തിൽനിന്ന് 30 ശതമാനത്തിലേക്കുമാണ് കുത്തനെ കൂട്ടിയത്.
സാധാരണക്കാരെ രൂക്ഷമായി ബാധിക്കും
തൊഴിലില്ലായ്മയും വിപണി അടച്ചിടലും മൂലം ഇപ്പോൾ തന്നെ കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന സാധാരണക്കാർക്ക് ഇരുട്ടടിയാണ് ഇന്ധന വില വർധന. ചരക്ക് നീക്കത്തിന് ചെലവ് കൂടുന്നതോടെ ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള അവശ്യസാധനങ്ങൾക്ക് വില ഉയരും. യാത്ര ചെലവ് മുതൽ ഭക്ഷണ ചെലവ് വരെ വർധിക്കും.
ഇതിന് പരിഹാരം കാണാൻ കേന്ദ്രം മനസ്സുവെക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. ലോക്ഡൗൺ കാലത്ത് കുത്തനെ കൂട്ടിയ തീരുവ കുറക്കണം. ഒപ്പം എണ്ണക്കമ്പനികളുടെ ലാഭക്കൊതി നിയന്ത്രിക്കണം.
ഒരാഴ്ചക്കിടെ പെട്രോൾ വിലയിലുണ്ടായ വർധന
13.06.20 75.16 +0.59
12.06.20 74.64 +0.60
11.06.20 74.04 +0.60
10.06.20 73.44 +0.40
09.06.20 73.04 +0.54
08.06.20 72.50 +0.60
07.06.20 71.90 +0.60
06.06.20 71.30 000
(ഡൽഹിയിലെ വില കടപ്പാട് bankbazar.com)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.