തെരഞ്ഞെടുപ്പ് കഴിഞ്ഞു; തുടർച്ചയായ രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വില കൂട്ടി
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് കാലത്ത് താത്കാലികമായി നിലച്ച ഇന്ധന വില കൂട്ടൽ തുടർന്ന് പെട്രോളിയം കമ്പനികൾ. തുടർച്ചയായ രണ്ടാം ദിവസമാണ് പെട്രോൾ, ഡീസൽ വില കൂട്ടുന്നത്. രാജ്യ തലസ്ഥാനത്ത് പെട്രോളിന് 19 ൈപസയും ഡീസലിന് 21 പൈസയും വർധിച്ചു. ഇതോടെ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 90.74 രൂപയും ഡീസലിന് 81.12 രൂപയുമാണ് വില. പ്രാദേശിക വാറ്റിന് ആനുപാതികമായി ഓരോ സംസ്ഥാനത്തും വില വർധനയുടെ തോതിൽ വ്യത്യാസമുണ്ടാകും.
നീണ്ട ഇടവേളക്കു ശേഷം ചൊവ്വാഴ്ചയാണ് എണ്ണക്കമ്പനികൾ വില വർധിപ്പിച്ചു തുടങ്ങിയത്. തുടർച്ചയായി വില വർധിപ്പിച്ചുകൊണ്ടിരുന്ന ശേഷം അഞ്ചുസംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായതോടെ നിർത്തിവെച്ചതായിരുന്നു. ഏപ്രിൽ 15ന് ചെറുതായി വില കുറക്കുകയും ചെയ്തു. മേയ് രണ്ടിന് ഫലമറിഞ്ഞുകഴിയുന്നതോടെ വീണ്ടും വില ഉയർന്നുതുടങ്ങുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അത് ശരിയെന്നു തെളിയിച്ചാണ് തുടർച്ചയായ രണ്ടാം ദിവസം എണ്ണക്കമ്പനികൾ വില കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിൽ ഏപ്രിൽ 27 മുതൽ വില വർധനയുണ്ടായിരുന്നു. ബാരലിന് 65 ഡോളറാണ് നിലവിലെ വില. ഇതര രാഷ്ട്രങ്ങൾ കോവിഡ് കുരുക്കിൽനിന്ന് പതിയെ തലയുയർത്തി തുടങ്ങുകയും രാജ്യാന്തര വിപണി ഉണരുകയും ചെയ്തതിനാൽ എണ്ണ വിപണി സജീവമായി തുടരുമെന്ന് വിദഗ്ധർ പറയുന്നു. ഇത് എണ്ണ വില ഉയർന്നുതെന്ന നിലനിർത്തും.
പെട്രോൾ വിലയുടെ 60 ശതമാനവും കേന്ദ്ര, സംസ്ഥാന നികുതികളാണ്. ഡീസൽ വിലയാകുേമ്പാൾ 54 ശതമാനവും. കഴിഞ്ഞ വർഷം മാർച്ചിൽ കേന്ദ്രം എക്സൈസ് തീരുവ ഉയർത്തിയ ശേഷം എണ്ണക്കമ്പനികൾ പെട്രോൾ വില 21.58 രൂപയും ഡീസലിന് 19.18 രൂപയും കൂട്ടിയിട്ടുണ്ട്. ഒരു ലിറ്റർ പെട്രോളിന് 32.90 രൂപയും 31.80 രൂപയുമാണ് കേന്ദ്രം എക്സൈസ് തീരുവ ചുമത്തുന്നത്. ഡീലർ കമീഷനായി യഥാക്രമം 2.6 രൂപയും രണ്ടു രൂപയുമാണ് നൽകുന്നത്.
കോവിഡ് രണ്ടാം തരംഗത്തിൽ മിക്ക സംസ്ഥാനങ്ങളും ലോക്ഡൗൺ ഭാഗികമായി നടപ്പാക്കിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.