ഇന്ധന വില കുതിക്കുന്നു: മുംബൈയിൽ പെട്രോൾ വില 90 കടന്നു
text_fieldsന്യൂഡൽഹി: പെട്രോൾ വില മുംബൈയിൽ 90 കടന്നു. ഇന്നലെ പെട്രോൾ വിലയിൽ 11 പൈസയുടെയും ഡീസലിന് അഞ്ചു പൈസയുടെയും വർധനയാണുണ്ടായത്. ഡൽഹിയിൽ 82.72ഉം 74.02മാണ് യഥാക്രമം പെട്രോളിനും ഡീസലിനും വില. മുംബൈയിൽ ഇന്ത്യൻ ഒായിൽ കോർപറേഷൻ പമ്പുകളിൽ 90.08 ആണ് പെട്രോൾ വില. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ പമ്പുകളിൽ 90.17രൂപയും ഭാരത് പെട്രോളിയം പമ്പുകളിൽ 90.14രൂപയുമാണ്.
രൂപയുടെ തകർച്ചയും അന്താരാഷ്ട്ര വിപണിയിലെ എണ്ണവില വർധനയുമാണ് നിയന്ത്രണമില്ലാത്ത പെട്രോൾ-ഡീസൽ വിലയ്ക്ക് കാരണമായി അധികൃതർ പറയുന്നത്. രാജ്യത്തെ വിവിധ മെട്രോ നഗരങ്ങളിൽ ഏറ്റവും കുറഞ്ഞ ഇന്ധനവിലയുള്ളത് ഡൽഹിയിലാണ്. കുറഞ്ഞ നികുതിയാണ് ഇതിന് കാരണം. മുംബൈയിലാണ് നികുതി കൂടുതൽ. കേന്ദ്ര-സംസ്ഥാന നികുതികളോ ഡീലർമാരുടെ കമീഷനോ ഇല്ലാതെ റിഫൈനറിയിൽനിന്നുള്ള പെട്രോൾ വില ലിറ്ററൊന്നിന് 42.02 ആണെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. ഡീസൽ വില 45.34 ആണ്.
കേന്ദ്രം ഇൗടാക്കുന്ന എക്സൈസ് തീരുവയും സംസ്ഥാനത്തിെൻറ മൂല്യവർധിത നികുതിയും പമ്പുകളുടെ കമീഷനും ചേർത്തുള്ള വിലയാണ് ഉപഭോക്താവ് നൽകേണ്ടത്. നിലവിൽ ഒരുലിറ്റർ പെട്രോളിനുള്ള ഡീലർമാരുടെ കമീഷൻ 3.66രൂപയാണ്. ഡീസലിന് 2.52രൂപയും. ആഗസ്റ്റ് പകുതി മുതൽ ഇതുവരെ പെട്രോൾ വിലയിൽ 5.58 രൂപയുടെ വർധനയാണുണ്ടായത്.
കൊച്ചിയിൽ പെട്രോളിന് 11 പൈസയും ഡീസലിന് ആറു പൈസയുമാണ് തിങ്കളാഴ്ച വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 84.58 രൂപയും ഡീസലിന് 77.73 രൂപയുമാണ്.
തിരുവനന്തപുരത്ത് പെട്രോളിന് 86.08 രൂപയും ഡീസലിന് 79.23 രൂപയുമാണ്. കോഴിക്കോട്ട് പെട്രോള്‍ ലിറ്ററിന് 84.95 രൂപയും ഡീസലിന് 78.09 രൂപയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.