Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത് തുടർച്ചയായ...

രാജ്യത്ത് തുടർച്ചയായ നാലാം ദിനവും ഇന്ധന വിലയിൽ വർധന; പെട്രോൾ ലിറ്ററിന് 32 പൈസ കൂടി

text_fields
bookmark_border
fuel price hike UAE
cancel
Listen to this Article

കോഴിക്കോട്: രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 32 പൈസയാണ് വർധിച്ചത്. ഡീസലിന് 37 പൈസയുമാണ് കൂടിയത്. ഏഴ് ദിവസത്തിനുള്ളിൽ ഇന്ധന വില നാലര രൂപയ്ക്ക് മുകളിലേക്കാണ് ഉയർന്നത്. ഇന്നലെ അർധ രാത്രിയും വില വർധിപ്പിച്ചിരുന്നു. ഒരു ലിറ്റർ ഡീസലിന് 58 പൈസയും പെട്രോളിന് 55 പൈസയുമായിരുന്നു ഇന്നലെ കൂട്ടിയത്. ഡൽഹിയിൽ പെട്രോൾ ലീറ്ററിന് 99.41 രൂപയും ഡീസലിന് 90.77 രൂപയുമാണ് ഇന്നത്തെ നിരക്ക്. മുംബൈയിൽ പെട്രോളിന് 114.19 രൂപയും ഡീസലിന് 98.50 രൂപയുമാണ് വില.

കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 108 രൂപ 50 പൈസയും ഡീസലിന് 95 രൂപ 66 പൈസയായി വർധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ 37 പൈസയും ഡീസലിന് 97 രൂപ 48 പൈസയുമായി. കൊച്ചിയിൽ ഡീസൽ വില 96 രൂപ 25 പൈസയും പെട്രോൾ വില 109 രൂപ 6 പൈസയുമായി.

ഒരാഴ്ച പിന്നിടവേ ആറ് തവണയാണ് ഇന്ധനവില വർധിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ കൂടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഒരാഴ്ച കഴിഞ്ഞതിന് ശേഷമാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിക്കാൻ തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്. അതേസമയം, രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും ഉയരാൻ ഇത് കാരണമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Petrolprice hikedDiesel Prices
News Summary - fuel Prices Up Again, Sixth Hike In A Week
Next Story