ഇന്ധന വില കുറയുന്നത് തുടരുന്നു: പെട്രോളിന് 4 രൂപ വരെ കുറഞ്ഞു
text_fieldsന്യൂഡൽഹി: ഇന്ധനവിലയിൽ വീണ്ടും ഇടിവ്. തിങ്കളാഴ്ച പെട്രോളിന് 22 പൈസയും ഡീസലിന് 20 പൈസയുമാണ് കുറഞ്ഞത്. കഴിഞ്ഞ മാസം 18 മുതൽ തുടർച്ചയായി വില കുറച്ചതിനെ തുടർന്ന് രാജ്യമൊട്ടാകെ പെട്രോളിന് 4 രൂപയിലേറെയും ഡീസലിന് രണ്ടു രൂപയിലേറെയും കുറവു വന്നു. അസംസ്കൃത എണ്ണവിലയിലുണ്ടായ ഇടിവാണ് ഉപയോക്താക്കൾക്കു ഗുണമായത്.
കേരളത്തിൽ പെട്രോളിന് 4.17 രൂപയും ഡീസലിന് 2.63 രൂപയുമാണ് കുറഞ്ഞത്. കേരളത്തിൽ എറണാകുളം ജില്ലയിൽ പെട്രോളിന് 80.74 രൂപയും ഡീസലിന് 77.15 രൂപയുമാണ് ഇന്നത്തെ വില. ഡൽഹിയിൽ പെട്രോളിന് 78.56 രൂപയും ഡീഡലിന് 73.16 രൂപയുമാണ്.
ഇന്ധനവില രണ്ടുമാസത്തോളം തുടർച്ചയായി വർധനവുണ്ടായ ശേഷമാണ് ഇപ്പോൾ ചെറിയ തോതിൽ ഇടിവ് വന്നിരിക്കുന്നത്. വിലവർധനയെത്തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കഴിഞ്ഞ നാലിന് കേന്ദ്രസർക്കാർ ലിറ്ററിന് ഒന്നര രൂപ വീതം തീരുവ കുറച്ചിരുന്നു. പിന്നാലെ വിവിധ സംസ്ഥാനങ്ങളും നികുതി കുറച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.