ഇന്ധന നികുതി: ധനമന്ത്രി കെ.എൻ ബാലഗോപാലിനെ പിന്തുണച്ച് പി.ചിദംബരം
text_fieldsന്യൂഡൽഹി: ഇന്ധനനികുതിയിൽ സംസ്ഥാന സർക്കാറിനെതിരെ പ്രതിപക്ഷം സമരം ശക്തമാക്കുന്നതിനിടെ ധനമന്ത്രി കെ.എൻ ബാലഗോപാലിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് പി.ചിദംബരം. ട്വിറ്ററിലാണ് ധനമന്ത്രിയെ പിന്തുണച്ച് പി.ചിദംബരം രംഗത്തെത്തിയത്. ഇന്ധനികുതിയുമായി ബന്ധപ്പെട്ട് കേരള ധനമന്ത്രി ചില കണക്കുകൾ പുറത്ത് വിട്ടിട്ടുണ്ടെന്ന് പറഞ്ഞാണ് ചിദംബരത്തിന്‍റെ ട്വീറ്റ് തുടങ്ങുന്നത്.
ഈ കണക്കുകളിൽ വിയോജിപ്പുണ്ടെങ്കിൽ കേന്ദ്രധനമന്ത്രി അത് അറിയിക്കണം. 2020-21ൽ എക്സൈസ് ഡ്യൂട്ടി, സെസ്, അഡീഷണൽ എക്സൈസ് ഡ്യൂട്ടി എന്നിവയായി 3,72,000 കോടി രൂപ കേന്ദ്രസർക്കാർ പിരിച്ചെടുത്തിട്ടുണ്ടെന്ന് വ്യക്തമായന്നൊണ് ചിദംബരത്തിന്‍റെ ട്വീറ്റ്. ഇന്ധനികുതിയുമായി ബന്ധപ്പെട്ട് കെ.എൻ.ബാലഗോപാലിന്‍റെ വാദങ്ങളെ പരോക്ഷമായി പിന്തുണച്ചിരിക്കുകയാണ് ചിദംബരം.
നേരത്തെ ഇന്ധനനികുതി കുറക്കാത്ത സംസ്ഥാന സർക്കാറിന്‍റെ നിലപാടിനെതിരെ സമരം ശക്തമാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞിരുന്നു. അതേസമയം, കേന്ദ്രസർക്കാറാണ് നികുതി കൂട്ടിയത് അവർ തന്നെ കുറക്കട്ടെയെന്നാണ് ധനമന്ത്രിയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.