ഇന്ധന നികുതി: കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ സംയുക്ത നടപടി വേണമെന്ന് ആർ.ബി.െഎ ഗവർണർ
text_fieldsമുംബൈ: പെട്രോളിെൻറയും ഡീസലിെൻറയും നികുതി കുറക്കുന്ന വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഏകോപിച്ചുള്ള നടപടി വേണമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. കേന്ദ്രവും സംസ്ഥാനവും നികുതി ചുമത്തുന്നുണ്ട്.
ഇക്കാര്യത്തിൽ കൃത്യമാർന്ന രീതിയിലുള്ള കുറക്കലാണ് അനിവാര്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് കാലത്ത് ജനങ്ങളുടെ ദുരിതം കുറക്കാൻ കൂടുതൽ പണം ചെലവഴിക്കേണ്ടി വരുന്നതിനാൽ വരുമാനം കൂട്ടാൻ സർക്കാറുകൾക്ക് സമ്മർദമുണ്ട്. വരുമാനത്തിെൻറ ആവശ്യകതയും സർക്കാറിെൻറ സാഹചര്യവും മനസ്സിലാക്കുന്നു.
ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് വിശദമായ മാർഗരേഖ തയാറാക്കുന്നുണ്ട്. ഇത് ഉടൻ പുറത്തിറക്കും. ക്രിപ്റ്റോ കറൻസിയെക്കുറിച്ച് ചില ആശങ്കകളുണ്ട്. ഇക്കാര്യം കേന്ദ്ര സർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.