അമൃത്പാൽ സിങ്ങിന്റെ അടുത്ത സഹായി പപ്പൽപ്രീത് സിങ് അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഒളിച്ചോടിയ ഖലിസ്ഥാൻ വാദി അമൃത്പാൽ സിങ്ങിന്റെ അടുത്ത സഹായി പപ്പൽപ്രീത് സിങ്ങിനെ പഞ്ചാബ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് ടീം അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ഹോഷിയാർപുരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ജലന്തറിൽ പൊലീസ് വല ഭേദിച്ച് രക്ഷപ്പെട്ട ശേഷം അമൃത് പാലും പപ്പലും ഒരുമിച്ച് തന്നെയായിരുന്നു. ഹോഷിയാർപുരിൽ എത്തിയ ശേഷം രക്ഷപ്പെടാനായി ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു. ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്റെയും സംയുക്ത പരിശോധനയിലാണ് പപ്പൽ പ്രീത് പടിയിലായത്.
പെലീസ് സ്റ്റേഷൻ ആക്രമിച്ച് വാരിസ് പഞ്ചാബ് ദെ അംഗങ്ങളായ പ്രതികളെ മോചിപ്പിച്ചതോടെയാണ് അമൃത്പാലിനെ പിടികൂടാനുള്ള പ്രവർത്തനങ്ങൾ പൊലീസ് ഊർജ്ജിതമാക്കിയത്.
ശക്തമായ തെരച്ചിൽ ആരംഭിച്ച പൊലീസ് അമൃത്പാൽ നേതൃത്വം വഹിക്കുന്ന വാരിസ് പഞ്ചാബ് ദെ എന്ന സംഘടനക്കെതിരെയും നടപടികൾ ആരംഭിക്കുകയും നിരവധി അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അമൃത്പാലിന്റെ അമ്മാവൻ ഉൾപ്പെടെ അറസ്റ്റിലായവരിൽ ഉണ്ട്.
നേരത്തെ നേപ്പാളിലേക്ക് കടന്നുവെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ഫോട്ടോകൾ അമൃത് പാലും പപ്പലും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. തുടർന്ന് ഇന്ത്യ നേപ്പാളിനോട് അമൃത് പാലിനെതിരെ നോട്ടീസ് പുറപ്പെടുവിക്കാൻ ആവശ്യപ്പെടുകയും അതുപ്രകാരം നേപ്പാൾ മുന്നറിയിപ്പ് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. നിരന്തരം സ്ഥലം മാറിക്കൊണ്ടിരിക്കുകയായിരുന്നു അമൃത് പാലും സഹായിയും. അതിനിടയിലാണ് പപ്പൽ പ്രീത് സിങ് അറസ്റ്റിലായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.