ക്ഷേത്ര വഴിപാടിന് കോടികൾ നൽകാനൊരുങ്ങി ചന്ദ്രശേഖര റാവു
text_fieldsഹൈദരാബാദ്: ക്ഷേത്ര വഴിപാടിനായി ഖജനാവിൽ നിന്ന് അഞ്ച് കോടി രൂപ നൽകാനൊരുങ്ങി തെലങ്കാന സർക്കാർ. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ബുധനാഴ്ച അഞ്ച് കോടി രൂപ മൂല്യം വരുന്ന സ്വർണം തിരുപ്പതി ക്ഷേത്രത്തിന് നൽകും. തെലങ്കാന സംസ്ഥാനം യാഥാർത്ഥ്യമായത്തിെൻറ സന്തോഷ സൂചകമായാണ് ഇത്രയും സ്വർണം നൽകുന്നത്. ചന്ദ്രശേഖരറാവുവും അദ്ദേഹത്തിെൻറ ബന്ധുക്കളും പ്രത്യേക വിമാനത്തിൽ ഇതിനായി തിരുമലയിലെത്തും
14.20 കിലോഗ്രാം ഭാരം വരുന്ന സാലിഗ്രാം ഹാരം നെക്ളസും 4.65 കിലോ ഗ്രാം വരുന്ന കന്ത ആഭരണവുമാണ് നൽകുക. നെക്ലസിന് 3.70 കോടി രൂപയും കന്ത ആഭരണത്തിന് 1.20 കോടി രൂപയും വില വരും. ഇതിനൊടപ്പം തന്നെ 59 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മറ്റ് ക്ഷേത്രങ്ങളിലും ചന്ദ്രശേഖർ റാവു സമർപ്പിക്കും.
കുറച്ച് മാസങ്ങൾക്ക് മുമ്പ് 3.17 കോടി രൂപയുടെ മൂല്യം വരുന്ന സ്വർണ കിരീടം വാറങ്കലിലെ ക്ഷേത്രത്തിൽ ചന്ദ്രശേഖർ റാവു സമർപ്പിച്ചിരുന്നു. എന്നാൽ ഖജാനാവിലെ പണം ഉപയോഗിച്ച് ഇത്തരത്തിൽ ക്ഷേത്രങ്ങളിൽ വഴിപാട് നടത്തുന്നതിനെതിരെ പ്രതിപക്ഷ കക്ഷികൾ വിമർശനങ്ങൾ ഉയർത്തി കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.