മഹാരാഷ്ട്രയിൽ അഞ്ച് വർഷവും ശിവസേന മുഖ്യമന്ത്രി - സഞ്ജയ് റാവത്ത്
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ശിവസേന തലവൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകണമെന്നാണ് ജനങ്ങളുടെ ആവശ്യമെന്ന് പാർട്ട ി എം.പി സഞ്ജയ് റാവത്ത്. അഞ്ച് വർഷവും ശിവസേന മുഖ്യമന്ത്രിയായിരിക്കും മഹാരാഷ്ട്ര ഭരിക്കുക. മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിനെ കുറിച്ച് ഇപ്പോൾ ചർച്ചകൾ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിമായി തെരഞ്ഞെടുത്തുള്ള പ്രഖ്യാപനമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ദ്രെൻറ കിരീടം തരാമെന്ന് പറഞ്ഞാലും ഇനി ബി.ജെ.പിയുമായി സഖ്യമില്ല. രാഷ്ട്രപതി ഭരണമുള്ള സംസ്ഥാനത്ത് സർക്കാർ രൂപീകരണത്തിനായി ഗവർണറെ കാണേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, മുഖ്യമന്ത്രിപദം പങ്കിടണമെന്ന ആവശ്യം എൻ.സി.പിയും കോൺഗ്രസും ഉയർത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി വൈകിയും ചർച്ചകൾ നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.