ദേശീയാരോഗ്യ പദ്ധതിയുടെ ഫണ്ട് വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: പൊതുജനാരോഗ്യ പദ്ധതികൾക്കുള്ള ഫണ്ട് കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടതിെൻറ 20 ശതമാനം കുറവ് തുക മാത്രമാണ് സർക്കാർ അനുവദിച്ചതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
നാഷണൽ ഹെൽത്ത് മിഷനുള്ള ഫണ്ടാണ് വെട്ടിക്കുറച്ചത്. 2017^ 20 കാലത്തേക്ക് 2500കോടി രൂപയാണ് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടതെങ്കിലും 2000 കോടി രൂപയാണ് ധനകാര്യ വകുപ്പ് അനുവദിച്ചിരിക്കുന്നത്. ആഗസ്റ്റിൽ നടത്തിയ പുതുക്കലിലാണ് ധനമന്ത്രാലയം തുക വെട്ടിക്കുറച്ചത്. നേരത്തെ അനുവദിച്ച തുക ചെലവഴിക്കുന്നതിൽ സംസ്ഥാന സർക്കാറുകൾ മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്നും അതിനാൽ ആവശ്യമുള്ള മറ്റ് വിഭാഗങ്ങൾക്ക് കൈമാറുന്നതിനാണ് ഫണ്ട് വെട്ടിക്കുറച്ചതെന്നുമാണ് വിശദീകരണം.
പാവപ്പെട്ട രോഗികൾക്ക് സൗജന്യ മരുന്നു മുതൽ പ്രതിരോധ കുത്തിവപ്പുകൾ വരെ ദേശീയാരോഗ്യ പദ്ധതി വഴിയാണ് ഇന്ത്യയിൽ നടപ്പിലാക്കുന്നത്. 2015^16 വർഷത്തിൽ ആരോഗ്യ വിഭാഗത്തിന് അനുവദിച്ച തുകയിൽ 140 കോടിയോളം രൂപ സംസ്ഥാനങ്ങൾ ചെലവഴിച്ചിട്ടില്ലെന്ന് ഫെഡറൽ ഒാഡിറ്റർ ഇൗ വർഷം ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് തുക വെട്ടിക്കുറച്ചത്. എന്നാൽ കാൻസർ, പ്രമേഹം, മാനസിക പ്രശ്നങ്ങൾ തുടങ്ങിയ പകരാത്ത മാരക രോഗങ്ങൾക്ക് വേണ്ടിയുള്ള നോൺ കമ്മ്യൂണിക്കബിൾ ഡിസീസ് (എൻ.സി.ഡി) പോലുള്ള പല ആരോഗ്യ പദ്ധതികളും തുക ലഭ്യമല്ലാതെ മുന്നോട്ടുെകാണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനിടെയാണ് തുക വെട്ടിക്കുറച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.