Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്​ലിംകളുടെ...

മുസ്​ലിംകളുടെ സ്വത്തവകാശത്തേക്കാൾ വലുതാണ്​ ഹിന്ദുക്കളു​െട മൗലികാവകാശങ്ങൾ - സുബ്രഹ്മണ്യൻ സ്വാമി

text_fields
bookmark_border
മുസ്​ലിംകളുടെ സ്വത്തവകാശത്തേക്കാൾ വലുതാണ്​ ഹിന്ദുക്കളു​െട മൗലികാവകാശങ്ങൾ - സുബ്രഹ്മണ്യൻ സ്വാമി
cancel

ലഖ്​നോ: അയോധ്യ കേസിൽ മുസ്​ലിംകളുടെ സ്വത്തവകാശത്തേക്കാൾ പ്രാധാന്യം നൽകേണ്ടത്​ ഹിന്ദുക്കളുടെ മൗലികാവകാശങ ്ങൾക്കാണെന്ന്​ ​ ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി. തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമിക്കണം. ബാബരി ഭൂമി തർക്കവും രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതി പരിഗണിക്കു​േമ്പാൾ മൗലികാവകാശങ്ങൾക്ക്​ മുൻതൂക്കം നൽകികൊണ്ടാകണം വിധി പ്രഖ്യാപനം നടത്തേണ്ടതെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞ​ു. ജന്മദിനത്തിൽ അയോധ്യയിലെത്തി പ്രാർഥന നടത്തിയ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തർക്കഭൂമിയിൽ തന്നെ രാമക്ഷേത്രം നിർമിക്കാനാകുമെന്ന്​ വിശ്വസിക്കുന്നു. രാമഭൂമിയിൽ പ്രാർത്ഥന നടത്താമെന്നത്​ മൗലികാവകാശമാണ്​. അത്​ തടയാൻ ആർക്കും അവകാശമില്ല. നവംബറിൽ സുപ്രീംകോടതി വിധി പ്രഖ്യാപിക്കു​േമ്പാൾ ജനങ്ങൾ അത്​ ആഘോഷിക്കുമെന്നും സ്വാമി പറഞ്ഞു.

ബാബരി ഭൂമി തർക്കകേസിൽ സുപ്രീംകോടതി വാദം കേട്ടുകൊണ്ടിരിക്കയാണ്​. അയോധ്യയിലെ 2.7 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയാണ്​ കേസ്​ .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslimHindusfundamental rightsindia newsSubrahmaniyan Swamyproperty rightsRam Temple Ayodhya
News Summary - Fundamental rights of Hindus above property rights of Muslim - Subrahmaniyan Swamy - India news
Next Story