മദ്റസകൾക്ക് ധനസഹായം; പരിശോധിക്കുമെന്ന് അലഹാബാദ് ഹൈകോടതി
text_fieldsന്യൂഡൽഹി: മദ്റസ പോലുള്ള മതസ്ഥാപനങ്ങൾക്ക് സർക്കാർ സഹായം നൽകുന്നത് ഭരണഘടനാപരമാണോ എന്ന് പരിശോധിക്കുമെന്ന് അലഹാബാദ് ഹൈകോടതി. ഉത്തർപ്രദേശിലെ എയ്ഡഡ് മദ്റസകളിൽ പുതിയ തസ്തിക സൃഷ്ടിക്കാത്തതിനെതിരെ സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ് സിംഗിൾ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. മദ്റസകളിൽ പെൺകുട്ടികൾക്കും പ്രവേശനമുണ്ടോ? മതവിദ്യാഭ്യാസം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം നൽകുന്നത് ഭരണഘടനാനുസൃതമാണോ? സർക്കാർ ഫണ്ട് നൽകുന്ന മതന്യൂനപക്ഷങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ എല്ലാ മതവിശ്വാസങ്ങളെയും സംരക്ഷിക്കുന്നുണ്ടോ? കുട്ടികൾക്ക് കളിമൈതാനങ്ങൾ ഉണ്ടോ? തുടങ്ങിയ ചോദ്യങ്ങളും കോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.