ജൻ ഔഷധി കേന്ദ്രത്തിന് ധനസഹായം ഇരട്ടിയാക്കി
text_fieldsപാലക്കാട്: ജൻ ഒൗഷധി കേന്ദ്രം തുടങ്ങുന്നവർക്കുള്ള ധനസഹായം 2.5 ലക്ഷത്തിൽനിന്ന് അഞ്ച് ലക്ഷമാക്കി കേന്ദ്രസർക്കാർ ഉയർത്തി. രാജ്യവ്യാപകമായി ജൻ ഒൗഷധി കേന്ദ്രങ്ങൾ വ്യാപിപ്പിക്കുകയും ഫാർമസി മേഖലയിൽ തൊഴിലവസരം ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം.
എൻ.ജി.ഒ, സഹകരണ സൊസൈറ്റി, തൊഴിൽരഹിതരായ ഫാർമസിസ്റ്റുകൾ, മെഡിക്കൽ പ്രാക്ടീഷണർ എന്നിവർക്കെല്ലാം ജൻ ഒൗഷധി ഷോപ്പ് തുടങ്ങാം. 120 ചതുരശ്രയടി വിസ്തീർണമുള്ള ഒൗട്ട്ലറ്റും രജിസ്ട്രേഡ് ഫാർമസിസ്റ്റും വേണം. സ്കീമിന് കീഴിൽ ഒൗട്ട്ലറ്റുകൾക്ക് 20 ശതമാനം വ്യാപാര മാർജിൻ ലഭിക്കും. പാവപ്പെട്ടവർക്ക് കുറഞ്ഞ വിലയിൽ ഗുണേമന്മയുള്ള മരുന്നുകൾ ലഭ്യമാക്കാനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പ്രധാൻമന്ത്രി ഭാരതീയ ജൻഒൗഷധി പരിയോജന (പി.എം.ബി.ജെ.പി).
ബ്രാൻഡ് നാമം ഇല്ലാത്ത മരുന്നുകളാണ് (ജനറിക്) ഒൗട്ട്ലെറ്റ് വഴി ലഭ്യമാക്കുന്നത്. പദ്ധതിയുടെ നോഡൽ ഏജൻസിയായ ബ്യൂറോ ഒാഫ് ഫാർമ പബ്ലിക് സെക്ടർ അണ്ടർടേക്കിങ്സ് ഒാഫ് ഇന്ത്യയുടെ (ബി.പി.പി.െഎ) കീഴിലാണ് ഒൗട്ട്ലെറ്റുകളുടെ പ്രവർത്തനം. സംസ്ഥാനത്ത് നിലവിൽ 600ഒാളം ഒൗട്ട്ലറ്റുകളുണ്ട്. അതേസമയം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മരുന്നുകളുടെ വിതരണം കാര്യക്ഷമമാക്കാൻ ബി.പി.പി.െഎ തമിഴ്നാട്ടിൽ വെയർഹൗസ് തുറന്നെങ്കിലും പലപ്പോഴും മരുന്നുകൾ ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. 650ഓളം മരുന്നുകൾ ജൻ ഒൗഷധി വഴി ലഭ്യമാണെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും കേരളത്തിൽ സ്ഥിരമായി ലഭ്യമാവുന്നത് 350ൽ താഴെ മരുന്നുകൾ മാത്രമാണെന്ന് വ്യാപാരികൾ പറയുന്നു.
പലതും ഒാർഡർ ചെയ്താലും സമയത്ത് ലഭ്യമല്ലാത്ത സ്ഥിതി തുടരുന്നു. മെഡിക്കൽ ഉപകരണങ്ങൾ മിക്കതും ഒൗട്ട്ലറ്റുകളിൽ കിട്ടാനില്ല.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിതരണം ഏകോപിപ്പിക്കാൻ ചെന്നൈയിൽ ഒാഫിസ് ഉണ്ടെങ്കിലും കേരളത്തിലേക്കുള്ള വിതരണത്തിലുള്ള തടസ്സം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.