വിലത്തകർച്ചയും ഫംഗസ് ബാധയും; ബംഗളൂരുവിൽ മാമ്പഴം റോഡിൽ തള്ളി കർഷകർ
text_fieldsസ്വന്തം ലേഖകൻ
ബംഗളൂരു: വിലയിടിവിനൊപ്പം രോഗബാധയും ഉണ്ടായതോടെ ഏറെ പ്രതീക്ഷയോടെ വിളവെടുത്ത മാമ്പഴം റോഡരികിൽ ഉപേക്ഷിച്ച് കർണാടകയിലെ കർഷകർ. കോലാർ ജില്ലയിലെ മാമ്പഴ കർഷകരാണ് ടൺ കണക്കിന് മാമ്പഴം റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്. കോലാറിലെ ശ്രീനിവാസപുര ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിലായാണ് മാമ്പഴങ്ങൾ ഉപേക്ഷിച്ചിരിക്കുന്നത്.
മുന്‍വര്‍ഷങ്ങളില്‍ ജ്യൂസ് നിര്‍മാണ കമ്പനികള്‍ കൃഷിയിടങ്ങളിലെത്തി വന്‍തോതില്‍ മാമ്പഴം സംഭരിച്ചിരുന്നു. എന്നാൽ, ഇത്തവണ മാമ്പഴ സീസണിൽ ലോക്ഡൗൺ നിയന്ത്രണം വന്നതോടെ കമ്പനികൾ വാങ്ങുന്ന മാമ്പഴത്തിെൻറ അളവ് കുറച്ചു. ഇതോടെ വാങ്ങാൻ ആളില്ലാത്ത അവസ്ഥയിലാണ് കർഷകർ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാമ്പഴം ഉൽപാദിപ്പിക്കുന്ന സ്ഥലമാണ് കോലാർ.
മൊത്തക്കച്ചവടക്കാരും കുറഞ്ഞ വിലക്കാണ് മാമ്പഴം വാങ്ങുന്നത്. നേരിട്ട് വിപണികളിലെത്തിച്ചാല് വാഹനത്തിെൻറ വാടക നല്‍കാന്‍പോലും പണം ലഭിക്കാതായതോടെയാണ് മാമ്പഴം കര്‍ഷകര്‍ റോഡരികില്‍ ഉപേക്ഷിച്ചതെന്ന് മാംഗോ ഗ്രോവേഴ്സ് അസോസിയേഷന് പ്രസിഡൻറ് ചിന്നപ്പ റെഡ്ഡി പറഞ്ഞു.
അന്ത്രാക്നോസ് എന്ന ഫംഗസ് ബാധയുണ്ടായതിനാല്‍ ഇത്തവണ വിളവെടുത്ത മാമ്പഴത്തില്‍ പകുതിയോളവും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. ഇതോടെ ഫംഗസ് ബാധിച്ച മാമ്പഴവും നല്ല മാമ്പഴവുമെല്ലാം നശിപ്പിച്ചുകളയുകയാണ് കർഷകർ.
ഇത്തവണ മാമ്പഴത്തിെൻറ വിലയും കുത്തനെ കുറഞ്ഞു. തോട്ടാപുരി ഇനത്തില്‍പെട്ട മാമ്പഴത്തിന് കര്‍ഷകര്‍ക്ക് അഞ്ചുരൂപയാണ് ഈ വര്‍ഷം ലഭിച്ചത്. കഴിഞ്ഞവര്‍ഷം 20-25 രൂപവരെ ലഭിച്ചിരുന്നു. ബംഗനപ്പള്ളി ഇനത്തില്‍ പെട്ട മാമ്പഴത്തിന് 20 രൂപയാണ് ഈ സീസണില്‍ കിട്ടിയ ഉയര്‍ന്ന വില. മുന്‍ വര്‍ഷങ്ങളില്‍ 80 രൂപ വരെ ലഭിച്ചിരുന്നു. അപ്രതീക്ഷിത മഴയും ആലിപ്പഴവര്‍ഷവും മാമ്പഴ ഉല്പാദനെത്തയും ബാധിച്ചു. മാമ്പഴം വില്ക്കാന് പോലും കഴിയാതെവന്നതോടെ കര്‍ഷകര്‍ കനത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കുമാത്രം ഊന്നല്‍ നല്കുന്നതിനാല് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി സര്‍ക്കാര്‍ അവഗണിക്കുകയാണെന്നാണ് കര്‍ഷകരുടെ പരാതി. മാമ്പഴകര്ഷകര്ക്ക് അടിയന്തരമായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.