ജി 20 ഉച്ചകോടി: ഡൽഹിയിൽ ട്രാഫിക് നിയന്ത്രണം
text_fieldsന്യൂഡൽഹി: ജി 20 ഉച്ചകോടിയുടെ ഭാഗമായി ഡൽഹിയിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തും. സെപ്റ്റംബർ ഒമ്പത്,10 തീയതികളിലാണ് ഉച്ചകോടി. ഇതിന്റെ സുഖമമായ നടത്തിപ്പിനായി യാത്രക്കാരെയും ആംബുലൻസുകളെയും പ്രത്യേക പാതയൊരുക്കി വഴിതിരിച്ചു വിടാനാണ് ട്രാഫിക് പൊലീസ് ആലോചിക്കുന്നത്. ന്യൂഡൽഹിയിലെയും സമീപ പ്രദേശങ്ങളിലെയും ഗതാഗതം നിയന്ത്രിക്കുമെന്നും നഗരത്തിലേക്ക് വരാത്ത രീതിയിൽ വാഹനങ്ങളെ എക്‌സ്‌പ്രസ് വേ വഴിയും മറ്റും തിരിച്ചുവിടാനാണ് പൊലീസ് പദ്ധതിയുന്നത്. ട്രാഫിക് നിയന്ത്രണങ്ങൾക്ക് മാത്രമായി നിലവിൽ 10,000 പൊലീസുകാരെ നിയമിച്ചതായി സ്പെഷ്യൽ സിറ്റി പൊലീസ് കമീഷണർ എസ്.എസ് യാദവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സെപ്റ്റംബർ എട്ടിന് ആരംഭിക്കുന്ന നിയന്ത്രണം 11നാണ് അവസാനിക്കുക. പുലർച്ചെ അഞ്ച് മുതൽ ആരംഭിക്കുന്ന നിയന്ത്രണം രാത്രി 12 വരെ തുടരും. ഡൽഹി ജില്ല കൺട്രോൾ സോൺ 1 എന്ന പേരിൽ അറിയപ്പെടും.
ബസുകൾക്കും ടാക്സികൾക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ:
ഹെവി, മീഡിയം, ലൈറ്റ് ഗുഡ്സ് വാഹനങ്ങൾ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും അവശ്യസാധനങ്ങൾ കൊണ്ടുപോകുന്ന ചരക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാമെന്നും സിറ്റി പൊലീസ് കമീഷണർ എസ്.എസ് യാദവ് അറിയിച്ചു.
നിലവിലുള്ള ബസുകൾ റിങ് റോഡിലൂടെയും റിങ് റോഡിനപ്പുറം ഡൽഹിയുടെ അതിർത്തികളിലേക്കുള്ള റോഡ് ശൃംഖലയിലൂടെയും സർവിസ് നടത്തും. കൊണാട്ട് പ്ലേസ് പോലുള്ള സ്ഥലങ്ങളിൽ ഓട്ടോറിക്ഷകളും ടാക്സികളും അനുവദിക്കും.
എയർപോർട്ടിലേക്കും പഴയ റെയിൽവേ സ്റ്റേഷനിലേക്കും സഞ്ചരിക്കുന്ന യാത്രക്കാർ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കണമെന്നും അവർ പറയുന്ന റൂട്ടുകൾ സ്വീകരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
യാത്രക്കാർക്ക് മെട്രോ സർവിസ് ലഭ്യമാകുമെങ്കിലും സെപ്റ്റംബർ ഒമ്പതിന് രാവിലെ അഞ്ച് മുതൽ 10ന് രാത്രി 11 വരെ സുപ്രീം കോടതി മെട്രോ സ്റ്റേഷനിൽ കയറാനും ഇറങ്ങാനും അനുവദിക്കില്ല.
ആംബുലൻസ് സേവനങ്ങളിൽ തടസ്സം നേരിടാതിരിക്കാനായി കൺട്രോൾ റൂം സ്ഥാപിക്കും.
ആംബുലൻസുകൾ കടന്നുപോകുന്നതിന് ഇരുപതോളം ജങ്ഷനുകൾ പൊലീസ് ഒരുക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങൾ ട്രാഫിക് ഇൻസ്പെക്ടർമാർ നിയന്ത്രിക്കും. അടിയന്തര സാഹചര്യങ്ങളിൽ വ്യക്തികൾക്ക് 6828400604/112 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.