ജി 20: സർക്കാർ ഒരുപരിപാടിക്കും പ്രതിപക്ഷത്തെ ക്ഷണിച്ചില്ല; രൂക്ഷ വിമർശനവുമായി തരൂർ
text_fieldsന്യൂഡൽഹി: ന്യൂഡൽഹിയിൽ സമാപിച്ച ജി 20 ഉച്ചകോടിയിൽ സർക്കാർ ഒരുപരിപാടിക്കും പ്രതിപക്ഷത്തെ ക്ഷണിച്ചില്ലെന്ന് കോൺഗ്രസ് നേതാവും ലോക്സഭ എം.പിയുമായ ശശി തരൂർ. ശനിയാഴ്ച പ്രസിഡന്റ് ദ്രൗപതി മുർമു സംഘടിപ്പിച്ച അത്താഴവിരുന്നിൽ ഉൾപ്പെടെ പ്രതിപക്ഷത്തെ അവഗണിക്കുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലാകാർജുൻ ഖാർഗെയെ ക്ഷണിക്കാത്തതും നേരത്തേ വിവാദമായിരുന്നു.
മറ്റൊരു ജനാധിപത്യരാജ്യവും സ്വന്തം പാർലമെന്ററി സഹപ്രവർത്തകരെ ഇത്തരത്തിൽ ആഗോള വേദിയിൽ അപമാനിക്കില്ല. ജി 20 യിൽ നിലനി ന്നിരുന്ന സഹകരണ മനോഭാവം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇല്ലെന്നത് ഖേദകരമാണ്.
മോദി സർക്കാർ ആഭ്യന്തര ഇടപാടുകളിൽ അനുരഞ്ജനത്തിന്റെയും സഹകരണത്തിന്റെയും പാത കൊണ്ടുവരുന്നില്ല എന്നത് സ്ഥിതി കൂടുതൽ ദയനീയമാക്കുകയാണെന്ന് തരൂർ എക്സിൽ കുറിച്ചു. ജി20 ഡൽഹി പ്രഖ്യാപനത്തിൽ സമവായം നേടിയതിനെ അഭിനന്ദിച്ചുകൊണ്ട് തരൂർ നേരത്തേ എക്സിൽ പോസ്റ്റ് ഇട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.